Investment Tips: 50,000 ശമ്പളമുണ്ടോ? എങ്കില്‍ 1 കോടി വേഗം സമ്പാദിച്ചോളൂ
Investment Plans for 50,000 Salary: ശമ്പളം ഇരട്ടിയാക്കുന്നതിനെ കുറിച്ചാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ദൈനംദിന ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനിടയില്‍ പണം സമ്പാദിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു.
വലിയ തുകകള്‍ ശമ്പളം വാങ്ങിക്കുന്നത് ഇന്ന് അത്ര വലിയ കാര്യമല്ല. കാരണം ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിച്ചാലും കൃത്യമായി അത് കൈകാര്യം ചെയ്യാന്‍ അറിയില്ല എങ്കില്‍ കാര്യമില്ല. കയ്യിലേക്ക് എത്തുന്ന പണം നിങ്ങളുടെ അനാസ്ഥ മൂലം നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ശമ്പളം ഇരട്ടിയാക്കുന്നതിനെ കുറിച്ചാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ദൈനംദിന ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനിടയില്‍ പണം സമ്പാദിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. ബെംഗളൂരു, ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ 50,000 രൂപ ശമ്പളമെല്ലാം ഒരു ചെറിയ സംഖ്യയായി നിങ്ങള്‍ക്ക് തോന്നിയേക്കാം. അവിടങ്ങളിലെ ചെലവാണ് അതിന് കാരണം.
ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സമ്പാദ്യവും ചെലവുകളും ഒരുപോലെ കൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കുന്നില്ല. 50,000 രൂപയില്‍ നിന്ന് 1 കോടി രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? സമ്പത്ത് വളര്‍ത്തിയെടുക്കാനുള്ള ജനപ്രിയ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപി. പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി ഉപയോഗിച്ച് നിങ്ങള്‍ക്കും ഒരു കോടിയുണ്ടാക്കാം.
പ്രതിമാസം ആവശ്യമായ നിക്ഷേപം- 10,000 രൂപ
നിക്ഷേപ കാലയളവ്- 21 വര്‍ഷം
പ്രതീക്ഷിക്കുന്ന വരുമാനം- 12 ശതമാനം
ആകെ നിക്ഷേപം- 25.2 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 79.1 ലക്ഷം രൂപ
മെച്യൂരിറ്റി കോര്‍പ്പസ്- 1.04 കോടി രൂപ
നിക്ഷേപ സംഖ്യ ഉയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടവും മാറുന്നു.
Also Read: Railway Stocks: റെയില്‍ ഓഹരികള്‍ വാങ്ങിച്ചോ? ബജറ്റിന് മുമ്പ് ഇവ കുതിച്ചുകയറും
പ്രതിമാസ നിക്ഷേപം- 20,000 രൂപ
പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം- 12 ശതമാനം
നിക്ഷേപ കാലയളവ്- 16 വര്‍ഷം
ആകെ നിക്ഷേപം- 320,000
കാലാവധിക്ക് ശേഷം ഇവിടെയും നിങ്ങള്‍ക്ക് 1 കോടി രൂപ നേടാന്‍ സാധിക്കും.
50,000 രൂപ ശമ്പളമുണ്ടെങ്കില്‍, അതിന്റെ 20 മുതല്‍ 30 ശതമാനം വരെ സമ്പാദിക്കുക. പ്രതിമാസം 10,000 മുതല്‍ 15,000 വരെ സമ്പാദ്യത്തിലേക്ക് നീക്കിവെക്കാവുന്നതാണ്. അടിയന്തര ഫണ്ട്, ആരോഗ്യ-ടേം-ഇന്‍ഷുറന്‍സുകള്‍ എന്നിവയും നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ തിരഞ്ഞെടുക്കാം.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.