AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Pension Scheme: ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍; തമിഴ്‌നാട് മോഡല്‍ കേരളത്തിലും

12th Pay Commission: 12ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മാര്‍ച്ച് മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കുന്ന രീതിയില്‍ നടപടികള്‍ മുന്നോട്ട് പോകുകയാണെന്നാണ് വിവരം.

Kerala Pension Scheme: ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍; തമിഴ്‌നാട് മോഡല്‍ കേരളത്തിലും
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 06 Jan 2026 | 12:32 PM

കേരളത്തില്‍ 12ാം ശമ്പള പരിഷ്‌കരണം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 12ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മാര്‍ച്ച് മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കുന്ന രീതിയില്‍ നടപടികള്‍ മുന്നോട്ട് പോകുകയാണെന്നാണ് വിവരം.

അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി

12ാം ശമ്പള കമ്മീഷനോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ടും ഒട്ടേറെ മാറ്റങ്ങള്‍ വരാന്‍ പോകുകയാണ്. തമിഴ്‌നാട് മാതൃകയില്‍ പങ്കാളിത്ത പെന്‍ഷന് പകരം ശമ്പളത്തിന്റെ പകുതി അഷ്വേഡ് പെന്‍ഷന്‍ പദ്ധതി വഴി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനം ജനുവരി 29ന് നടക്കുന്ന ബജറ്റില്‍ ഉണ്ടാകാനാണ് സാധ്യത.

ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം ഉയരും. നിലവില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 70,000 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 93,000 കോടി രൂപയാണ് സര്‍ക്കാരിന്റെ നികുതി വരുമാനം. ശമ്പള പരിഷ്‌കരണം സാധ്യമാകുന്നതോടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി സര്‍ക്കാര്‍ തനത് നികുതി വരുമാനം പൂര്‍ണമായും വിനിയോഗിക്കേണ്ടി വരും.

12ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനം ബജറ്റിന് മുമ്പ് തീരുമാനമുണ്ടായേക്കും. അവസാന ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് ഗുണിച്ച് പുതിയ അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കുകയായിരുന്നു. 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റും ഉള്‍പ്പെടെ 37 ശതമാനം വര്‍ധനവാണ് കഴിഞ്ഞ തവണ ഉണ്ടായത്.

Also Read: 8th Pay Commission: ഡിഎ 74 ശതമാനം! സർക്കാർ ജീവനക്കാർക്ക് ഇനിയെന്ത് വേണം?

12ാം ശമ്പള പരിഷ്‌കരണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് കണക്കാക്കിയാകും ശമ്പളം ഉയര്‍ത്തുന്നത്. 1.38 മടങ്ങാണ് പരിഗണിക്കുന്നതെങ്കില്‍ 31,740 രൂപയായിരിക്കും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം.

ക്ഷാമബത്ത കുടിശിക വിതരണം ഉടനുണ്ടായേക്കുമെന്നാണ് വിവരം. എന്നാല്‍ എത്രനാളത്തെ കുടിശിക വിതരണം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുടിശികയുള്ള തുക പിഎഫിലേക്ക് ലയിപ്പിച്ചേക്കാം.