AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cattle Farming: പശു വളര്‍ത്തലില്‍ നിന്ന് മാസം 50,000 രൂപയോളം നേട്ടം; മലയാളികള്‍ ലാഭം നേടുന്നത് എങ്ങനെ?

Profitable Cattle Farming: പശു വളര്‍ത്തല്‍ ലാഭകരമായ ബിസിനസ് ആണോ എന്ന് ചിന്തിക്കുന്നവരും ധാരാളം. കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ പശു വളര്‍ത്തലില്‍ നിന്നും നല്ലൊരു തുക വരുമാനം കണ്ടെത്താനാകും.

Cattle Farming: പശു വളര്‍ത്തലില്‍ നിന്ന് മാസം 50,000 രൂപയോളം നേട്ടം; മലയാളികള്‍ ലാഭം നേടുന്നത് എങ്ങനെ?
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 30 Nov 2025 13:36 PM

കേരളത്തില്‍ പ്രകൃതിയോടിണങ്ങി ജീവിക്കാനും അതുവഴി വരുമാനം കണ്ടെത്താനും മലയാളികളെ സഹായിക്കുന്ന മാര്‍ഗമാണ് പശു വളര്‍ത്തല്‍. കേരളത്തിന്റെ ഗ്രാമീണ മേഖലകളില്‍ പശു വളര്‍ത്തല്‍ പ്രധാന ഉപജീവനമാര്‍ഗമായി കരുതുന്ന ഒട്ടേറെ ആളുകളുണ്ട്. നാടന്‍ പശുക്കളില്‍ നിന്നും വ്യത്യസ്തമായി വരത്തന്മാരായ വിവിധയിനങ്ങളാണ് ഇന്ന് തൊഴുത്തുകളില്‍ കാണാനാകുന്നത്.

എന്നാല്‍ പശു വളര്‍ത്തല്‍ ലാഭകരമായ ബിസിനസ് ആണോ എന്ന് ചിന്തിക്കുന്നവരും ധാരാളം. കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ പശു വളര്‍ത്തലില്‍ നിന്നും നല്ലൊരു തുക വരുമാനം കണ്ടെത്താനാകും. എന്നാല്‍ ലാഭം മാത്രം നല്‍കുന്ന ബിസിനസായും പശുവളര്‍ത്തലിനെ വിലയിരുത്താനാകില്ല.

ലാഭം നേടാന്‍ എന്തെല്ലാം ശ്രദ്ധിക്കാം?

നല്ലയിനം പശുക്കള്‍– വരുമാന മര്‍ഗമായാണ് നിങ്ങള്‍ പശു വളര്‍ത്തല്‍ സ്വീകരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നല്ലയിനം പശുക്കളെ നോക്കി വാങ്ങിക്കുക. ജേഴ്‌സി, ഹോള്‍സ്റ്റീന്‍, ഫ്രീഷ്യന്‍ പോലുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

പരിചരണം– പശുക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വേണം നല്‍കാന്‍. അവയ്ക്ക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കുകയും വേണം. കൃത്യസമയത്ത് ഡോക്ടറെ കാണിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

പാല്‍– പശുവില്‍ നിന്ന് കറന്നെടുക്കുന്ന പാല്‍ വില്‍ക്കുന്നതിനായുള്ള മാര്‍ക്കറ്റ് കണ്ടെത്തുക. പ്രാദേശിക പാല്‍ സൊസൈറ്റികളിലോ, വീടുകളിലോ, ഹോട്ടലുകളിലോ വില്‍പന നടത്തുന്നത് കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കും.

മറ്റ് വരുമാനം– പാല്‍ മാത്രമല്ല, പശുവിന്റെ ചാണകവും നിങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്. ഇതില്‍ നിന്നും വരുമാനം കണ്ടെത്താം.

ചെലവ്

നല്ലയിനം പശുക്കളെ വാങ്ങിക്കുന്നതിന് തുടക്കത്തില്‍ നിങ്ങള്‍ വലിയൊരു തുക ചെലവാക്കേണ്ടി വരും. പശുവിന് മാത്രമല്ല, അവയുടെ തീറ്റ, തൊഴുത്ത്, മരുന്ന് തുടങ്ങി എല്ലാത്തിലും പണം കുറച്ചധികം വേണം. പശുവിന് എന്തെങ്കിലും അസുഖം പിടിപെട്ടാല്‍ പാലുത്പാദനം കുറയും, ഇത് ചിലപ്പോള്‍ നഷ്ടമുണ്ടാക്കിയേക്കാം.

Also Read: Black Pepper: രക്ഷപ്പെടാന്‍ കുരുമുളക് തന്നെ ധാരാളം; കൃഷി ചെയ്താല്‍ ഇത്രത്തോളമുണ്ടാക്കാം വരുമാനം

എത്ര ലാഭം നേടാം?

20 പശുക്കളില്‍ നിന്ന് 300 ലിറ്റര്‍ പാല്‍ ദിവസവും ലഭിച്ചാല്‍ വീടുകളിലും കടകളിലും സൊസൈറ്റിയിലുമായി നിങ്ങള്‍ക്ക് വില്‍പന നടത്താവുന്നതാണ്. വീടുകളില്‍ ഒരു ഗ്ലാസ് പാല്‍ നല്‍കുന്നതിന് 15 മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്. അങ്ങനെയെങ്കില്‍ 100 ലിറ്റര്‍ പാല്‍ വീടുകളില്‍ മാത്രം കൊടുത്താല്‍, 20 രൂപ അടിസ്ഥാനത്തില്‍ 200 ഗ്ലാസ് പാല്‍ കൊടുത്താല്‍ മാസം 4,000 രൂപയോളം സമ്പാദിക്കാം. എന്നാല്‍ 20 എന്ന സംഖ്യ മാറുമ്പോള്‍ ലാഭവും മാറും. കടകളില്‍ നിന്ന് ഇതില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.

പശുക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ലഭിക്കുന്ന പാലിന്റെ അളവും ഉയരുന്നു. 2,000 മുതല്‍ 2,500 ലിറ്റര്‍ പാല്‍ ഒരു ദിവസം ലഭിക്കുന്ന ഫാമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ മാസം 50,000 രൂപയോളം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിവരം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.