AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Black Pepper: രക്ഷപ്പെടാന്‍ കുരുമുളക് തന്നെ ധാരാളം; കൃഷി ചെയ്താല്‍ ഇത്രത്തോളമുണ്ടാക്കാം വരുമാനം

Black Pepper Farming Profit: സ്വന്തമായി എന്തെങ്കിലും ചെയ്ത് വരുമാനം കണ്ടെത്തണമെന്ന് ചിന്തിക്കുന്നവര്‍ക്ക് മികച്ചൊരു മാര്‍ഗമാണ് കുരുമുളക് കൃഷി. കുരുമുളക് കൃഷി ചെയ്യുകയാണെങ്കില്‍ നിങ്ങളിലേക്ക് എത്രത്തോളം ലാഭമെത്തുമെന്ന് വിശകലനം ചെയ്യാം.

Black Pepper: രക്ഷപ്പെടാന്‍ കുരുമുളക് തന്നെ ധാരാളം; കൃഷി ചെയ്താല്‍ ഇത്രത്തോളമുണ്ടാക്കാം വരുമാനം
കുരുമുളക്Image Credit source: Michael Runkel/robertharding/Collection Mix: Subjects/Getty images
shiji-mk
Shiji M K | Published: 29 Nov 2025 13:28 PM

ദി കിങ് ഓഫ് സ്‌പൈസസ് എന്നറിയപ്പെടുന്ന കുരുമുളക് തേടി അങ്ങ് ബ്രിട്ടനില്‍ നിന്ന് വരെ ആളെത്തിയ ചരിത്രം പഠിച്ചിട്ടില്ലേ? ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ട ചരിത്രത്തില്‍ മലയാള മണ്ണിലെ കുരുമുളകിന് വലിയൊരു കഥ തന്നെ പറയാനുണ്ട്. ഇന്ന് കുരുമുളകിന്റെ പേരില്‍ യുദ്ധങ്ങളില്ല, പണം നല്‍കുന്ന അല്ലെങ്കില്‍ വരുമാനം കണ്ടെത്താന്‍ മലയാളികളെ സഹായിക്കുന്ന മികച്ച മാര്‍ഗമായി കുരുമുളക് മാറിയിരിക്കുന്നു. കേരളത്തിന്റെ അങ്ങേതല തൊട്ട് ഇങ്ങേതല വരെ കുരുമുളക് കൃഷി ചെയ്യുകയും, വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുകയും ചെയ്യുന്നു.

സ്വന്തമായി എന്തെങ്കിലും ചെയ്ത് വരുമാനം കണ്ടെത്തണമെന്ന് ചിന്തിക്കുന്നവര്‍ക്ക് മികച്ചൊരു മാര്‍ഗമാണ് കുരുമുളക് കൃഷി. കുരുമുളക് കൃഷി ചെയ്യുകയാണെങ്കില്‍ നിങ്ങളിലേക്ക് എത്രത്തോളം ലാഭമെത്തുമെന്ന് വിശകലനം ചെയ്യാം.

കുരുമുളക് കൃഷി ചെയ്യാം

കുരുമുളക് കൃഷി ആരംഭിച്ച് ഉടന്‍ തന്നെ ലാഭം നേടാന്‍ സാധിക്കുന്ന ഒന്നല്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പ് കുരുമുളക് കൃഷിയ്ക്ക് ആവശ്യമാണ്. നിലവില്‍ കേരളത്തില്‍ കുരുമുളക് ഉത്പാദനം കുറവാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിനാല്‍ തന്നെ ഭാവിയില്‍ ഉയര്‍ന്ന ലാഭം നേടുന്നതിന് നിങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുന്ന കൃഷി സഹായിച്ചേക്കും. ലഭ്യത കുറയുമ്പോള്‍ സ്വാഭാവികമായും വില വര്‍ധിക്കുന്നു. നിലവില്‍ ഉണങ്ങിയ കുരുമുളക് കിലോയ്ക്ക് 300 മുതല്‍ 600 രൂപ വരെ വില ലഭിക്കുമെന്നാണ് വിവരം.

Also Read: Commodity Price: കാപ്പി, കൊക്കോ കർഷകർക്ക് ആശ്വാസം, നേട്ടമായത് യൂറോപ്പിന്റെ ആ തീരുമാനം; വെളിച്ചെണ്ണ വില ഉയർന്നുതന്നെ

എങ്ങനെ ലാഭം വര്‍ധിപ്പിക്കാം?

നല്ല തൈകള്‍ തിരഞ്ഞെടുക്കാം– രോഗ പ്രതിരോധശേഷിയുള്ള, ഉയര്‍ന്ന കായ്ഫലം തരുന്ന തൈകള്‍ വേണം കൃഷിയ്ക്കായി തിരഞ്ഞെടുക്കാന്‍.
നല്ല ഉണക്കം– കുരുമുളക് നന്നായി ഉണങ്ങുന്നത് അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും ഉയര്‍ന്ന വില ലഭിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു.
വിപണി അവലോകനം– കുരുമുളകിന്റെ ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര ഡിമാന്‍ഡ്, പോളിസികളിലെ മാറ്റം എന്നിവ ശ്രദ്ധിക്കുക.
ഗുണനിലവാരം– പ്രീമിയം കുരുമുളകുകള്‍ക്ക് വില കൂടുതലായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.