AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Tomato Price: ബെംഗളൂരുവില്‍ ഒറ്റരാത്രികൊണ്ട് ഇരട്ടിയായി തക്കാളിവില; മലയാളികളും പ്രതിസന്ധിയില്‍

Tomato Price Double Overnight: തക്കാളി വില മാത്രമല്ല, മറ്റ് പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ബ്രോക്കോളി കിലോയ്ക്ക് 170 രൂപയായി, ചെറുപയറിന് 50, പെന്നി ബീന്‍സിന് 48 എന്നിങ്ങനെയും വില വര്‍ധിച്ചിട്ടുണ്ട്. മറ്റ് പഴം-പച്ചക്കറികളുടെ വില പരിശോധിക്കാം.

Bengaluru Tomato Price: ബെംഗളൂരുവില്‍ ഒറ്റരാത്രികൊണ്ട് ഇരട്ടിയായി തക്കാളിവില; മലയാളികളും പ്രതിസന്ധിയില്‍
തക്കാളി Image Credit source: PTI
shiji-mk
Shiji M K | Published: 30 Nov 2025 09:43 AM

ബെംഗളൂരുവില്‍ ഒറ്റരാത്രി കൊണ്ട് തക്കാളി വില കുതിച്ചുയര്‍ന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്നവരുടെ കുടുംബ ബജറ്റിന് കിട്ടിയ ഏറ്റവും വലിയ അടിയാണ് നിലവിലെ തക്കാളി വില വര്‍ധനവ്. ഒരുമാസം മുമ്പ് 30 രൂപയായിരുന്ന തക്കാളി വില ഒരു രാത്രി കൊണ്ട് 80 രൂപയിലേക്കാണ് ഉയര്‍ന്നത്. ഈ നാടകീയമായ വില വര്‍ധനവ് കുടുംബ ബജറ്റ് വെട്ടിച്ചുരുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു.

തക്കാളി വില മാത്രമല്ല, മറ്റ് പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ബ്രോക്കോളി കിലോയ്ക്ക് 170 രൂപയായി, ചെറുപയറിന് 50, പെന്നി ബീന്‍സിന് 48 എന്നിങ്ങനെയും വില വര്‍ധിച്ചിട്ടുണ്ട്. മറ്റ് പഴം-പച്ചക്കറികളുടെ വില പരിശോധിക്കാം.

  • ക്യാപ്‌സിക്കം- 80 രൂപ
  • തേങ്ങ- 70 രൂപ
  • മാമ്പഴം- 56 രൂപ
  • നെല്ലിക്ക- 70 രൂപ
  • വാഴപ്പഴം- 32 രൂപ
  • നാരങ്ങ- 58 രൂപ
  • കോളിഫ്‌ളവര്‍- 60 രൂപ
  • ചീര- 20 രൂപ
  • ഉലുവ- 22 രൂപ
  • മത്തന്‍- 54 രൂപ

എന്നിങ്ങനെയാണ് നിലവില്‍ ഇവയ്‌ക്കെല്ലാം വില ഈടാക്കുന്നത്.

Also Read: Tomato Price Hike: തക്കാളി നൂറ് കടന്നു; പേടിക്കേണ്ട ഇവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, വിലയും കുറവാണ്

എന്തുകൊണ്ട് തക്കാളി കുതിച്ചു?

വിതരണത്തിലുള്ള ക്ഷാമമാണ് തക്കാളി വില വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപൂര്‍, രാമനഗര തുടങ്ങിയ സമീപ ജില്ലകളില്‍ നിന്നും മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ നിന്നുമുള്ള തക്കാളിയാണ് ബെംഗളൂരു കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം പച്ചക്കറി കൃഷിയെ പ്രതികൂലമായി സ്വാധീനിച്ചു.