AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holidays in January 2026: അവധികള്‍ ഇമ്മിണിയുള്ളൊരു ജനുവരി; എത്ര ദിവസം ബാങ്ക് പ്രവര്‍ത്തിക്കും?

Bank Holidays January 2026 In Kerala: എല്ലാ മാസം ആരംഭിക്കുന്നതിന് മുമ്പും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് അവധികളുടെ പട്ടികയും പുറത്തുവിടാറുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുസൃതമായി അവധിയില്‍ വ്യത്യാസം വരും.

Bank Holidays in January 2026: അവധികള്‍ ഇമ്മിണിയുള്ളൊരു ജനുവരി; എത്ര ദിവസം ബാങ്ക് പ്രവര്‍ത്തിക്കും?
ജനുവരി 2026 Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Published: 27 Dec 2025 | 05:20 PM

2025 അവസാനിച്ച് 2026 ല്‍ എത്തിയിരിക്കുന്നു. ഓരോ വര്‍ഷവും വിരുന്നെത്തുന്നത് ഒട്ടേറെ അവധികളുമായാണ്. 2026 ആരംഭിക്കുന്നത് തന്നെ സ്‌കൂള്‍ വിദ്യാര്‍ഥികളും ജോലിക്കാര്‍ക്കും കൈനിറയെ അവധികളുമായാണ്. എല്ലാ മാസം ആരംഭിക്കുന്നതിന് മുമ്പും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് അവധികളുടെ പട്ടികയും പുറത്തുവിടാറുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുസൃതമായി അവധിയില്‍ വ്യത്യാസം വരും.

ജനുവരിയിലെ ബാങ്ക് അവധികള്‍

  1. ജനുവരി 1 വ്യാഴം- പുതുവത്സര ദിനം, ഗാന്‍-ങ്കൈ- ഐസ്വാള്‍, ചെന്നൈ, ഗാങ്‌ടോക്ക്, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ അവധി
  2. ജനുവരി 2 വെള്ളി- പുതുവത്സരാഘോഷം, മന്നം ജയന്തി- ഐസ്വാള്‍, കേരളം
  3. ജനുവരി 3 ശനി- ഹസ്രത്ത് അലി ജന്മദിനം- ലഖ്‌നൗ
  4. ജനുവരി 12 തിങ്കള്‍- സ്വാമി വിവേകാനന്ദന്‍ ജന്മദിനം- കൊല്‍ക്കത്ത
  5. ജനുവരി 14 ബുധന്‍- മകര സംക്രാന്തി, മാഘ ബിഹു- അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, ഇറ്റാനഗര്‍
  6. ജനുവരി 15 വ്യാഴം- ഉത്തരായന പുണ്യകാലം, പൊങ്കല്‍, മാഘേ സംക്രാന്തി, മകര സംക്രാന്തി- ബെംഗളൂരു, ചെന്നൈ, ഗാങ്‌ടോക്ക്, ഹൈദരാബാദ്, വിജയവാഡ
  7. ജനുവരി 16 വെള്ളി- തിരുവള്ളുവര്‍ ദിനം- ചെന്നൈ
  8. ജനുവരി 17 ശനി- ഉഴവര്‍ തിരുനാള്‍- ചെന്നൈ
  9. ജനുവരി 23 വെള്ളി- നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം, സരസ്വതി പൂജ, വീര്‍ സുരന്ദ്രേസായി ജയന്തി, ബസന്ത പഞ്ചമി- അഗര്‍ത്തല, ഭുവനേശ്വര്‍, കൊല്‍ക്കത്ത
  10. ജനുവരി 26 തിങ്കള്‍- റിപ്പബ്ലിക് ദിനം- ഭോപ്പാല്‍, ചണ്ഡീഗഡ്, ഡെറാഡൂണ്‍, കാണ്‍പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഒഴികെ അവധി

Also Read: 8th Pay Commission: ജനുവരിയിൽ ശമ്പളം കൂടുന്നത് ആർക്കെല്ലാം? എട്ടാം ശമ്പളകമ്മീഷൻ നേട്ടം ഇങ്ങനെ…

കേരളത്തിലെ അവധികള്‍

  • ജനുവരി 2 വെള്ളി-മന്നം ജയന്തി
  • ജനുവരി 4 ഞായര്‍
  • ജനുവരി 10 രണ്ടാം ശനി
  • ജനുവരി 11 ഞായര്‍
  • ജനുവരി 18 ഞായര്‍
  • ജനുവരി 24 നാലാം ശനി
  • ജനുവരി 25 ഞായര്‍
  • ജനുവരി 26 തിങ്കള്‍- റിപ്പബ്ലിക് ദിനം