Gold Rate: 2025 കഴിയും മുമ്പ് 1.50 ലക്ഷം! പണം പോട്ടെ പൊന്ന് വരട്ടെ
2025 December Last Week Gold Rate Prediction: 4,549 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. ഡോളറില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും വില വര്‍ധിപ്പിക്കുന്നു.
ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണ വില്‍പന നടക്കുന്നത്. നിലവില്‍ രാജ്യത്ത് 1,40,000 രൂപയോളമാണ് 22 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് വില. 2025ന്റെ അവസാനത്തില്‍ സംഭവിക്കുന്ന ഈ വിലക്കയറ്റം 2026ലും പ്രതിഫലിക്കാനുള്ള സാധ്യത കൂടുതലാണ്. 4,549 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. ഡോളറില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും വില വര്‍ധിപ്പിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളും, യുക്രെയ്ന്‍-റഷ്യ യുദ്ധവും, ഡോളറിന്റെ തകര്‍ച്ചയുമെല്ലാം സ്വര്‍ണക്കുതിപ്പിന് വഴിയൊരുക്കിയിരുന്നു എങ്കിലും, ഇപ്പോഴിതാ മറ്റൊരു കാരണം കൂടി ഉണ്ടായിരിക്കുകയാണ്. യുഎസ്-വെനസ്വല ഭിന്നതയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായത് സ്വര്‍ണത്തെയും സ്വാധീനിച്ചു.
യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചതും സ്വര്‍ണത്തില്‍ പ്രകടമായി. വീണ്ടും യുദ്ധം ആരംഭിക്കുന്നത് മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 2026ല്‍ രണ്ട് തവണ കുറയ്ക്കുമെന്ന കിംവദന്തികള്‍ പ്രചരിക്കുന്നതും മഞ്ഞലോഹത്തിന് കരുത്തേകുന്നു.
ഒന്നരലക്ഷം കടക്കുമോ?
സ്വര്‍ണം ഇനിയും കുതിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് വിപണിയില്‍ നിന്നെത്തുന്നത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉടന്‍ തന്നെ 1.45 ലക്ഷത്തിലേക്ക് എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 5,000 ഡോളറിലേക്ക് അടുക്കുകയാണ് സ്വര്‍ണവില, ഈ ലക്ഷ്യം മറികടക്കുന്നത് കേരളത്തിലെ സ്വര്‍ണത്തെയും സ്വാധീനിക്കും. ഇതോടെ ഒന്നരലക്ഷം രൂപയോളം ഒരു പവന്‍ സ്വര്‍ണത്തിന് പോലും നല്‍കേണ്ടി വരും.