AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Investments: അപകട സാധ്യതയോ അതെന്ത് സാധനം! 15 ലക്ഷം ഈസിയായി ഉണ്ടാക്കാം

Post Office Fixed Deposit Scheme: കുട്ടികളുടെ ഭാവിയ്ക്കായി സമ്പാദിച്ച് തന്നെ തുടക്കമിടാം. യാതൊരു അപകട സാധ്യതയുമില്ലാതെ നല്ല വരുമാനം നല്‍കുന്ന പദ്ധതി തന്നെ ഇതിനായി തിരഞ്ഞെടുക്കാം. അക്കൂട്ടത്തിലൊന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.

Post Office Investments: അപകട സാധ്യതയോ അതെന്ത് സാധനം! 15 ലക്ഷം ഈസിയായി ഉണ്ടാക്കാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
Shiji M K
Shiji M K | Updated On: 10 Jan 2026 | 04:41 PM

ചെലവുകള്‍ എല്ലാം കഴിഞ്ഞ് മിച്ചം വരുന്ന തുക സമ്പാദിക്കുന്ന ശീലം പണ്ടുള്ള ആളുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍, ചെലവുകള്‍ എല്ലാം കഴിഞ്ഞാലും സമ്പാദിക്കണമെന്ന ചിന്ത ആരിലും ഉണ്ടാകുന്നില്ല. ഇതൊരു തെറ്റായ ജീവിതരീതിയാണെന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ? ചെലവുകളോടൊപ്പം തന്നെ പ്രാധാന്യം നല്‍കി ചെയ്യേണ്ട കാര്യമാണ് സമ്പാദ്യവും.

കുട്ടികളുടെ ഭാവിയ്ക്കായി സമ്പാദിച്ച് തന്നെ തുടക്കമിടാം. യാതൊരു അപകട സാധ്യതയുമില്ലാതെ നല്ല വരുമാനം നല്‍കുന്ന പദ്ധതി തന്നെ ഇതിനായി തിരഞ്ഞെടുക്കാം. അക്കൂട്ടത്തിലൊന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. ഒരേസമയം വലിയൊരു തുക ലഭിക്കാനായി പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മികച്ചൊരു തിഞ്ഞെടുപ്പായിരിക്കും. 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം ബാങ്കുകളേക്കാള്‍ പലിശ ഉറപ്പാക്കുന്നുണ്ട്. 5 ലക്ഷം നിക്ഷേപിച്ചാല്‍ 15 ലക്ഷം തീര്‍ച്ചയായും തിരികെ ലഭിക്കും.

5,00,000 പോസ്റ്റ് ഓഫീസില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് 5 വര്‍ഷത്തേക്ക് നിക്ഷേപിക്കാം. സ്ഥിര നിക്ഷേപത്തിന് പ്രതിവര്‍ഷം 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. നിലവില്‍ നല്‍കുന്ന പലിശ അനുസരിച്ച് 5 വര്‍ഷത്തിന് ശേഷം ആകെ തുക, 7,24,974 രൂപയായിരിക്കും. ഈ തുക പിന്‍വലിക്കാതെ 5 വര്‍ഷത്തേക്ക് കൂടി അക്കൗണ്ടില്‍ സൂക്ഷിക്കാം. അങ്ങനെയെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം 10,51,175 രൂപയാകും. പലിശയായി മാത്രം 5,51,175 രൂപയാണ് ലഭിക്കുന്നത്.

Also Read: Post Office RD: 12,000 മുതല്‍ 20 ലക്ഷം വരെ; പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ പരീക്ഷിച്ചാലോ?

ഈ നിക്ഷേപം വീണ്ടും അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുകയാണെങ്കില്‍, 15 വര്‍ഷമാണ് നിക്ഷേപ കാലയളവ്. 15 വര്‍ഷത്തിന് ശേഷം നിങ്ങള്‍ നിക്ഷേപിച്ച 5 ലക്ഷത്തിന് പലിശയായി മാത്രം 10,24,149 രൂപ ലഭിക്കാം, ആകെ കയ്യിലേക്ക് എത്തുക 15,24,149 രൂപയായിരിക്കും.

പോസ്റ്റ് ഓഫീസ് എഫ്ഡി രണ്ട് തവണ കാലാവധി നീട്ടാവുന്നതാണ്. 1 വര്‍ഷത്തെ എഫ്ഡി കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 6 മാസത്തിനുള്ളില്‍ നീട്ടണം. രണ്ട് വര്‍ഷത്തെ എഫ്ഡി 12 മാസത്തിനുള്ളില്‍ നീട്ടണം, 3,5 വര്‍ഷത്തെ എഫ്ഡി കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ നീട്ടണം.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.