Systematic Investment Plan: എച്ചൂസ്മി 1,000 രൂപയുണ്ടോ കയ്യില്‍? 35 ലക്ഷം തിരികെ കിട്ടൂട്ടോ! എന്നാ ഒന്ന് നോക്കിയാലോ?

Systematic Investment Plan Benefits: നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപ മുതലാണ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുന്നതിനാണ് എസ്‌ഐപി അനുകൂലമാകുന്നത്.

Systematic Investment Plan: എച്ചൂസ്മി 1,000 രൂപയുണ്ടോ കയ്യില്‍? 35 ലക്ഷം തിരികെ കിട്ടൂട്ടോ! എന്നാ ഒന്ന് നോക്കിയാലോ?

എസ്‌ഐപി

Published: 

16 Apr 2025 | 06:13 PM

മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ വലിയ തുകകള്‍ തന്നെ നിക്ഷേപിക്കണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അതിന്റെ ആവശ്യമില്ല. ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ടും നിങ്ങള്‍ക്ക് വലിയ നിക്ഷേപം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികള്‍.

നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപ മുതലാണ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുന്നതിനാണ് എസ്‌ഐപി അനുകൂലമാകുന്നത്. പ്രതിമാസം 1,000 രൂപ നിക്ഷേപിക്കാന്‍ സാധിച്ചാല്‍ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ എത്ര രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാമെന്ന് അറിയാമോ?

നിങ്ങളുടെ നിക്ഷേപത്തിന് ശരാശരി 12 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ 30 ലക്ഷത്തിലധികം രൂപയാണ് ലാഭമായി ലഭിക്കുന്നത്. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നതാകട്ടെ വെറും 3.6 ലക്ഷം രൂപയും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 35 ലക്ഷത്തോളം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

എന്നാല്‍ വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിലും മാറ്റങ്ങള്‍ സംഭവിക്കാം. ചിലപ്പോള്‍ 35 ലക്ഷം 40 ലക്ഷമായി വളരാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും വിപണിക്ക് അനുസൃതമായാണ് പോകുന്നത്.

Also Read: Public Provident Fund: ചെലവിന് ഒരു 43,000 മതിയാകുമോ? എങ്കില്‍ തരാന്‍ ആളുണ്ട്! പിപിഎഫ് പിപിഎഫ് എന്ന് കേട്ടിട്ടുണ്ടോ?

എസ്‌ഐപിയില്‍ ആദ്യമായി നിക്ഷേപം നടത്താന്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം തേടാവുന്നതാണ്. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ