Better Loan Rates: ചിലര്‍ക്ക് മാത്രം മികച്ച ലോണ്‍ നിരക്ക് ലഭിക്കുന്നതിന് കാരണമെന്താണ്? നിങ്ങള്‍ക്കും നേടാം
How To Improve Credit Score: കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നതാണ്. ക്രെഡിറ്റ് സ്‌കോര്‍ എന്നത് നിങ്ങളുടെ സാമ്പത്തിക അടിത്തറയുടെ സ്‌കോറായാണ് പരിഗണിക്കുന്നത്.
ഇന്നത്തെ കാലത്ത് വായ്പകള്‍ നേടുക എന്നത് അത്ര വലിയ ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ല. എന്നാല്‍ മികച്ച നിരക്കില്‍ അത് സ്വന്തമാക്കുന്നതാണ് പ്രയാസം. എങ്ങനെയാണ് മികച്ച ലോണ്‍ പലിശ നിരക്കുകള്‍ നേടുക എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നതാണ്. ക്രെഡിറ്റ് സ്‌കോര്‍ എന്നത് നിങ്ങളുടെ സാമ്പത്തിക അടിത്തറയുടെ സ്‌കോറായാണ് പരിഗണിക്കുന്നത്. ഈ സ്‌കോര്‍ നോക്കി, നിങ്ങള്‍ക്ക് വായ്പ അടച്ച് തീര്‍ക്കാന്‍ സാധിക്കുമോ, എത്ര പലിശ ഈടാക്കണം എന്നീ രണ്ട് കാര്യങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ തീരുമാനിക്കുന്നു.
750 ഉം അതിന് മുകളിലുമുള്ള ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ നേരത്തെ എടുത്ത വായ്പകള്‍ കൃത്യ സമയത്ത് അടച്ച് തീര്‍ത്തുവെന്നും സാമ്പത്തികമായി അച്ചടക്കമുള്ളയാളാണെന്നും വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പരിശോധിക്കാം.




- കുറഞ്ഞ് പലിശ നിരക്കുകള്‍
- ഉയര്‍ന്ന വായ്പ തുകകള്‍
- വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍
- കുറഞ്ഞ പ്രോസസിങ് ഫീസ്
- വഴക്കമുള്ള കാലാവധി
അതേസമയം, കുറഞ്ഞെ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും ചില ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ നല്‍കുന്നുണ്ട്. അവരില്‍ നിന്ന് ഈടാക്കുന്ന പലിശ നിരക്കുകള്‍ പരിശോധിക്കാം.
- 650ല്‍ താഴെ- 18 ശതമാനത്തില്‍ കൂടുതല്‍
- 650-749- 13 ശതമാനം മുതല്‍ 16 ശതമാനം വരെ
- 750-900- 10.5 ശതമാനം മുതല്‍ 11.5 ശതമാനം വരെ
Also Read: ITR Filing Last Date 2025: ഐടിആർ ഫയൽ ചെയ്തോ? അവസാന തീയതി നീട്ടി, നിങ്ങൾ അറിയേണ്ടതെല്ലാം
ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കാം
- എല്ലാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് അടച്ച് തീര്‍ക്കാം
- ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത് 30 ശതമാനത്തിന് താഴെയായി നിലനിര്‍ത്തുക.
- കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വായ്പകള്‍ക്കോ, കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുന്നത് ഒഴിവാക്കുക.
- പഴയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യേണ്ടതില്ല. അത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.