AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NPS vs EPF vs PPF: ഇപ്പോള്‍ 40 വയസാണോ? എങ്കില്‍ 20 വര്‍ഷം കൊണ്ട് ഈ സ്‌കീമുകളില്‍ നിന്ന് ഇത്രയും നേടാനാകും

Best Investment Option: നിങ്ങള്‍ക്കിപ്പോള്‍ 40 വയസാണ് പ്രായമെങ്കില്‍ 20 വര്‍ഷത്തേക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. അതിന് പ്രധാനമായും മൂന്ന് പദ്ധതികളെ പരിഗണിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയാണത്.

NPS vs EPF vs PPF: ഇപ്പോള്‍ 40 വയസാണോ? എങ്കില്‍ 20 വര്‍ഷം കൊണ്ട് ഈ സ്‌കീമുകളില്‍ നിന്ന് ഇത്രയും നേടാനാകും
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images Creative
shiji-mk
Shiji M K | Published: 24 Jul 2025 10:57 AM

പല കാരണങ്ങള്‍ കൊണ്ട് നിക്ഷേപം ആരംഭിക്കാതെ നമ്മള്‍ വര്‍ഷങ്ങള്‍ പാഴാക്കാറുണ്ട്. ഒന്ന് സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും രണ്ട് വേണ്ടത്ര വരുമാനം ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണങ്ങളായി വരാറുള്ളത്. പ്രായം കടന്നുപോയെന്നോ സമയം കഴിഞ്ഞുവെന്നോ ചിന്തിച്ച് വിഷമിക്കരുത്, നിങ്ങളുടെ മുന്നില്‍ ഇനിയും അവസരമുണ്ട്.

നിങ്ങള്‍ക്കിപ്പോള്‍ 40 വയസാണ് പ്രായമെങ്കില്‍ 20 വര്‍ഷത്തേക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. അതിന് പ്രധാനമായും മൂന്ന് പദ്ധതികളെ പരിഗണിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയാണത്. എന്നാല്‍ ഇവയിലേതില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്ന് പരിശോധിക്കാം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

ഇപിഎഫ്ഒയില്‍ അംഗമായ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതിയാണ് ഇപിഎഫ്. തൊഴിലുടമയും ജീവനക്കാരനും ഇപിഎഫ് കോര്‍പ്പസിലേക്ക് സംഭാവന ചെയ്യുന്നു. ഏറ്റവും കുറഞ്ഞ സംഭാവന 1,800 രൂപയും പരമാവധി തുക ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനവുമാണ്.

അക്കൗണ്ട് ഉടമയ്ക്ക് 58 വയസ് തികയുമ്പോഴോ അതിന് മുമ്പോ ചില നിബന്ധനകള്‍ക്ക് വിധേയമായി കോര്‍പ്പസ് പിന്‍വലിക്കാവുന്നതാണ്. ഇതിന് 8.25 ശതമാനമാണ് പലിശ.

ദേശീയ പെന്‍ഷന്‍ സംവിധാനം

എല്ലാ മേഖലകളിലുള്ളവര്‍ക്കും എന്‍പിഎസിലേക്ക് പണം സംഭാവന ചെയ്യാനാകും. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരെ സംബന്ധിച്ച് ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് സംഭാവന ചെയ്യുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരില്‍ തൊഴിലുടമയുടെ സംഭാവന ഓപ്ഷണലാണ്.

എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ടിനായി ഇക്വിറ്റി, ഡെറ്റ് നിക്ഷേപ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. 60 വയസ് തികയുമ്പോള്‍ അവര്‍ക്ക് അവരുടെ ടയര്‍ 1 എന്‍പിഎസ് കോര്‍പ്പസിന്റെ പരമാവധി 60 ശതമാനം പിന്‍വലിക്കാം. ശേഷിക്കുന്ന മൂലധനത്തില്‍ നിന്ന് പ്രതിമാസ പെന്‍ഷനുള്ള ഒരു ആന്വിറ്റി പ്ലാന്‍ അവര്‍ വാങ്ങിക്കുകയും വേണം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പിപിഎഫ് എന്നത് ഒരു വ്യക്തിക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നേരിട്ട് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന സമ്പാദ്യ പദ്ധതിയാണ്. 7.1 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.50 രൂപയുമാണ്.

Also Read: Money Deposit: നിക്ഷേപകന്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കുമോ?

അക്കൗണ്ടിന്റെ പരമാവധി കാലാവധി 15 വര്‍ഷമാണ്. അതിന് ശേഷം ഉടമയ്ക്ക് സംഭാവന നല്‍കിയോ അല്ലാതെയോ അവരുടെ പിപിഎഫ് അക്കൗണ്ട് തുടരാം.

20 വര്‍ഷത്തിനുള്ളില്‍

40 വയസുള്ള ഒരാള്‍ 20 വര്‍ഷത്തേക്ക് പ്രതിമാസം 12,500 രൂപ വെച്ച് നിക്ഷേപിക്കുകയാണെങ്കില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നത് 30 ലക്ഷം രൂപ. 12 ശതമാനം പലിശ കൂടി ലഭിക്കുമ്പോള്‍ ആകെ കോര്‍പ്പസ് 1,24,89,349 രൂപ. ഇപിഎഫില്‍ 20 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന കോര്‍പ്പസ് 76,38,992.9 രൂപയും പിപിഎഫില്‍ 66,58,288.17 രൂപയുമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.