AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: 20% വരെ ഉയര്‍ച്ച; സ്വര്‍ണവില ഇനിയും കൂടാന്‍ പോകുന്നു, അടുത്ത ആഴ്ചയില്‍ ഈ വില പ്രതീക്ഷിക്കാം

Gold Price Prediction From November 17: നിലവില്‍ 90,000 രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില വരുന്നത്. ഈ വിലയില്‍ അടുത്തകാലത്ത് എങ്ങാനും വല്ല മാറ്റവും സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര.

Kerala Gold Rate: 20% വരെ ഉയര്‍ച്ച; സ്വര്‍ണവില ഇനിയും കൂടാന്‍ പോകുന്നു, അടുത്ത ആഴ്ചയില്‍ ഈ വില പ്രതീക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Alexandra Shmeleva/Getty Images
shiji-mk
Shiji M K | Updated On: 15 Nov 2025 13:12 PM

സ്വന്തം റെക്കോഡുകള്‍ തന്നെ അനുദിനം തിരുത്തി മുന്നോട്ട് പോകുവാന്‍ പറ്റുമോ സക്കീര്‍ഭായിക്ക്? പക്ഷെ സ്വര്‍ണത്തിന് സാധിക്കും. 57,000 രൂപയില്‍ നിന്നും വില 97,000 ത്തിലേക്ക് എത്തിക്കാന്‍ സ്വര്‍ണത്തിന് വെറും മാസങ്ങള്‍ മാത്രമാണ് ആവശ്യമായി വന്നത്.
ഏകദേശം 50 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയില്‍ 2025ല്‍ മാത്രം സംഭവിച്ചത്. 97,000 ത്തില്‍ സ്വര്‍ണം ബ്രേക്കിട്ടുവെന്നത് ലോകത്തെയാകെ ആശ്ചര്യപ്പെടുത്തി.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അറുതിവന്നതോടെയാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത്. എന്നാല്‍ കാര്യമായ ഇടിവ് എന്നതിനെ പറയാന്‍ സാധിക്കില്ല. 97,000 ത്തില്‍ നിന്നും വില പതുക്കെ 89,000 ലേക്ക് എത്തിച്ചു അത്രമാത്രം. എന്നാല്‍ ആ ആശ്വാസം അധികനാള്‍ നീണ്ടുനിന്നില്ല, ദിവസങ്ങളില്‍ക്കുള്ളില്‍ വീണ്ടും 90,000 വിട്ട് പറക്കാന്‍ പൊന്നിനായി.

നിലവില്‍ 90,000 രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില വരുന്നത്. ഈ വിലയില്‍ അടുത്തകാലത്ത് എങ്ങാനും വല്ല മാറ്റവും സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര.

ഇനി വില കുറയുമോ?

സെന്‍ട്രല്‍ ബാങ്കുകളും നിക്ഷേപകരും സ്വര്‍ണത്തില്‍ കണ്ണുംനട്ടിരിക്കുമ്പോള്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലക്ഷ്മി ഡയമണ്ട്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചേതന്‍ മേത്ത പറയുന്നത്. സ്വര്‍ണവില ചെറുതായൊന്ന് കുറഞ്ഞെങ്കിലും, ദീപാവലിയ്ക്ക് ശേഷം 15 ശതമാനം വരെയാണ് വില വര്‍ധനവുണ്ടായതെന്ന് അദ്ദേഹം പറയുന്നു.

രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 10 മുതല്‍ 20 ശതമാനം വരെ വില ഉയരാമെന്നും മേത്ത മുന്നറിയിപ്പ് നല്‍കി. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. വിവാഹ സീസണില്‍ ആഭരണ വില്‍പന ഉയരുന്നതും വിലക്കയറ്റത്തിന് ആക്കംക്കൂട്ടും. ദീപാവലി കഴിഞ്ഞതിന് ശേഷം 15 ദിവസത്തോളം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ധിച്ചു.

Also Read: Gold Rate: ആശ്വാസമായി, സ്വർണം താഴേക്ക്; വില കുറഞ്ഞു, വെള്ളിയിലും മാറ്റം

അടുത്തയാഴ്ച എന്ത് സംഭവിക്കും?

സ്വര്‍ണവിലയില്‍ കാര്യമായ ഇടിവിന് അടുത്തകാലത്തൊന്നും സാധ്യതയില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണം തന്റെ നിരക്കില്‍ ഒരു സ്ഥിരത കൈവരിക്കുന്നതിനുള്ള കയറ്റിറക്കങ്ങളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ല. വിലക്കുറവ് സംഭവിച്ചാല്‍ തന്നെ 88,000 രൂപയ്ക്ക് താഴേക്ക് സ്വര്‍ണവില പോകാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നു. അതേസമയം, ഡിസംബര്‍ ആകുന്നതിന് മുമ്പ് സ്വര്‍ണം പവന് 1 ലക്ഷം കടക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ നിന്നെത്തുന്നുണ്ട്.