Coconut Oil Price: അത് സംഭവിച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഉയരും, ഒരു കിലോയ്ക്ക് ഇന്ന് നൽകേണ്ടത് ഇത്രയും രൂപ
Coconut Oil Price in Kerala Today: കേരളത്തിൽ തേങ്ങയുടെ ആവശ്യകത വർദ്ധിച്ചതോടെ തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ തേങ്ങ വില ഉയരുന്നുണ്ട്. നാളികേര ഉൽപാദനത്തിലെ കുറവാണ് കേരളത്തിലെ വിലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.
മണ്ഡലകാലം അടുത്തതോടെ തേങ്ങ വില ഉയരുമെന്നാണ് സൂചന. ജനുവരി വരെ വില ഉയർന്നേക്കും. കേരളത്തിൽ തേങ്ങയുടെ ആവശ്യകത വർദ്ധിച്ചതോടെ തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ തേങ്ങ വില ഉയരുന്നുണ്ട്. നാളികേര ഉൽപാദനത്തിലെ കുറവാണ് കേരളത്തിലെ വിലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. കാർഷിക വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം നാളികേര ഉൽപാദനത്തിൽ ഇക്കൊല്ലം 15 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
നിലവിൽ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 40 രൂപ മുതൽ 45 രൂപ വരെയാണ്. തേങ്ങ വില വർദ്ധിക്കുന്നതിനനുസരിച്ച് വെളിച്ചെണ്ണ വിലയും ഉയരും. ഇന്ന് ക്വിറ്റലിന് ഏകദേശം 37200 രൂപയ്ക്കും 42000 രൂപയ്ക്കുമിടയിലാണ് വില വരുന്നത്.
വിവിധ വിപണികളിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ ശരാശരി മൊത്തവില അനുസരിച്ച്, ഒരു കിലോഗ്രാം വെളിച്ചെണ്ണയുടെ വില ഏകദേശം 396 രൂപയോളമാണ്. ചില്ലറ വിപണിയിൽ (റീട്ടെയിൽ) ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ഏകദേശം ഒരു കിലോ വില 420 മുതൽ 600 രൂപ വരെയാകും. എന്നാൽ വെളിച്ചെണ്ണയുടെ വില വിവിധ ബ്രാൻഡുകൾക്കും, വിപണന കേന്ദ്രങ്ങൾക്കും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാം.
ALSO READ: മണ്ഡലകാലം എത്തി, വെളിച്ചെണ്ണ വില ഉയരുമോ? പച്ചക്കറി – പലവ്യഞ്ജന വില കൂടി
മണ്ഡലക്കാലത്തോടനുബന്ധിച്ച് 2023ൽ ഇത്തരത്തിൽ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുകയും അമിത വില നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഈ വർഷവും അതുപോലെ വില നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടായില്ലെങ്കിൽ വെളിച്ചെണ്ണ വില വീണ്ടും പൊള്ളിക്കും.