AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds 2026: 2026ല്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം; എങ്ങനെ വേണം

Hybrid Mutual Funds: വിപണിയിലെ അനിശ്ചിതത്വത്തിനും, റിസ്‌കിനും, റിവാര്‍ഡിനും ഇടയില്‍ സന്തുലിതമായ വളര്‍ച്ച തേടുന്ന നിക്ഷേപകര്‍ക്ക് 2026ല്‍ ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Mutual Funds 2026: 2026ല്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം; എങ്ങനെ വേണം
മ്യൂച്വല്‍ ഫണ്ട്Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Published: 10 Dec 2025 16:54 PM

ഹൈബ്രിഡ് ഫണ്ടുകളില്ലാത്ത് ഒരു പോര്‍ട്ട്‌ഫോളിയോ ആയിരിക്കും ചിലപ്പോള്‍ നിങ്ങളുടെ കൈവശമുള്ളത്. എന്നാല്‍ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടി നിക്ഷേപം നടത്തുമ്പോള്‍ മികച്ച നിക്ഷേപ വളര്‍ച്ചയും സ്ഥിരതയും നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. വിപണിയിലെ അനിശ്ചിതത്വത്തിനും, റിസ്‌കിനും, റിവാര്‍ഡിനും ഇടയില്‍ സന്തുലിതമായ വളര്‍ച്ച തേടുന്ന നിക്ഷേപകര്‍ക്ക് 2026ല്‍ ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍

ഇക്വിറ്റിയുടെയും ഡെബ്റ്റിന്റെയും സംയോജനമാണ് ഹൈബ്രിഡ് എന്ന് പറയുന്നത്. സ്ഥിരതയോടെ വളര്‍ച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്ന ഫണ്ടാണിത്. 3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് അവ അനുയോജ്യമാണ്. മൂന്ന് തരത്തിലാണ് ഹൈബ്രിഡ് ഫണ്ടുകള്‍ ഉള്ളത്.

1. കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ്- 0-25% (ഓഹരി) 90% (കടം)- വളരെ കുറഞ്ഞ റിസ്‌ക് ടോളറന്‍സ്

2. ബാലന്‍സ്ഡ് ഹൈബ്രിഡ് 40-60% (ഓഹരി)- 40-60% (കടം)- ഇടത്തരം അപകടസാധ്യത

3. അഗ്രസീവ് ഹൈബ്രിഡ്- 65-80% (ഓഹരി)-20-35% (കടം)- ഉയര്‍ന്ന അപകടസാധ്യത

സെബിയുടെ നിബന്ധന അനുസരിച്ച് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ 65 ശതമാനം മുതല്‍ 80 ശതമാനം ഓഹരികള്‍ക്കും, 20 മുതല്‍ 35 ശതമാനം വരെ കടപ്പത്രങ്ങള്‍ക്കും നീക്കിവെക്കണം. ഇത് വിപണിയിലെ ചാഞ്ചാട്ടത്തില്‍ ഇക്വിറ്റി എക്‌സ്‌പോഷര്‍ നല്‍കുന്നതിനോടൊപ്പം ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

Also Read: KSFE: 8.75% പലിശ തരുന്ന മറ്റാരുണ്ട്? കെഎസ്എഫ്ഇയില്‍ എഫ്ഡി ഇട്ടാല്‍ വന്‍ നേട്ടം

അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 7 ശതമാനം, രണ്ട് വര്‍ഷത്തിനുള്ളില്‍ 16.5 ശതമാനം, അഞ്ച് വര്‍ഷത്തിനുള്ളില്‍ 17 ശതമാനത്തിലധികം വരുമാനം നേടി. രണ്ട്, അഞ്ച് വര്‍ഷത്തെ കാലയളവില്‍ നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 65:35 സൂചികയെ മറികടന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.