AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Loan vs Personal Loan: വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ, ഏതെടുക്കുന്നതാണ് നല്ലത്?

Best Loan For Financial Needs: വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി വ്യക്തിഗത വായ്പകളും സ്വര്‍ണ വായ്പകളുമാണ് സാധരണയായി ആളുകള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇവ രണ്ടിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്.

Gold Loan vs Personal Loan: വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ, ഏതെടുക്കുന്നതാണ് നല്ലത്?
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
shiji-mk
Shiji M K | Published: 16 Aug 2025 09:59 AM

അപ്രതീക്ഷിതമായാണ് നമ്മളിലേക്ക് സാമ്പത്തിക ആവശ്യങ്ങള്‍ വന്നുചേരുന്നത്. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി വ്യക്തിഗത വായ്പകളും സ്വര്‍ണ വായ്പകളുമാണ് സാധരണയായി ആളുകള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇവ രണ്ടിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഇവ മനസിലാക്കി കൊണ്ട് തന്നെയാണ് ഭൂരിഭാഗം ആളുകളും ലോണെടുക്കുന്നത്.

ഈ രണ്ട് വായ്പകളും നിങ്ങളെ സാമ്പത്തികമായി നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഇവ രണ്ടിന്റെയും പ്രവര്‍ത്തനം വ്യത്യസ്ത രീതികളിലാണ്.

വ്യക്തിഗത വായ്പകള്‍

സുരക്ഷിതമല്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പ. കാറോ, വീടോ സ്വര്‍ണമോ ഇവിടെ നിങ്ങള്‍ക്ക് പണയപ്പെടുത്തേണ്ടി വരുന്നില്ല. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, തിരിച്ചടവ് ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെ വായ്പ ലഭിക്കുന്നത്. നിങ്ങള്‍ ലഭിക്കുന്ന പണം ഏത് ആവശ്യത്തിനായും ഉപയോഗിക്കാം.

  • ഈട് ആവശ്യമില്ല
  • 50,000 രൂപ മുതല്‍ 50 ലക്ഷം വരെ ലഭിക്കും
  • 1 വര്‍ഷം മുതല്‍ 8 വര്‍ഷം വരെ തിരിച്ചടവ് കാലാവധി
  • 10 മുതല്‍ 24 ശതമാനം വരെ വാര്‍ഷിക പലിശ
  • സിബില്‍ സ്‌കോര്‍ 675 ല്‍ കൂടുതല്‍ ഉണ്ടായിരിക്കണം

ഗുണങ്ങള്‍

  • സ്വത്തുക്കള്‍ പണയം വെക്കേണ്ടതില്ല
  • ഫണ്ടുകളുടെ വൈവിധ്യമാര്‍ന്ന ഉപയോഗം
  • ദീര്‍ഘമായ തിരിച്ചടവ് കാലാവധി
  • കടം ഏകീകരിക്കാന്‍ ഉചിതം

ദോഷങ്ങള്‍

  • ക്രെഡിറ്റ് മികച്ചതല്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും
  • നേരത്തെ തിരിച്ചടയ്ക്കുന്നതിന് പിഴകള്‍

സ്വര്‍ണ വായ്പ

സ്വര്‍ണ വായ്പയൊരു സുരക്ഷിത വായ്പയാണ്. ഇവിടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തപ്പെടുന്നില്ല.

  • സ്വര്‍ണാഭരണങ്ങള്‍ അല്ലെങ്കില്‍ നാണയങ്ങള്‍ പണയം വെക്കാം
  • സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കും
  • 3 മാസം മുതല്‍ 3 വരെ വരെ കാലാവധി
  • പ്രതിവര്‍ഷം 8 ശതമാനം മുതല്‍ 29 ശതമാനം വരെ പലിശ
  • ആധാര്‍, പാന്‍ തുടങ്ങിയ രേഖകള്‍ മതിയാകും
  • 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം

ഗുണങ്ങള്‍

  • കുറഞ്ഞ പലിശ നിരക്കുകള്‍
  • വേഗത്തിലുള്ള അംഗീകാരം
  • ക്രെഡിറ്റ് സ്‌കോര്‍ തടസമല്ല
  • സൗകര്യപ്രദമായ തിരിച്ചടവുകള്‍

Also Read: SIP: എസ്‌ഐപി വഴി ഭവന വായ്പ പലിശ തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദോഷങ്ങള്‍

  • തിരിച്ചടവ് മുടങ്ങിയാല്‍ സ്വര്‍ണം നഷ്ടപ്പെട്ടേക്കാം
  • വായ്പ തുക സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ചിരിക്കും
  • കുറഞ്ഞ തിരിച്ചടവ് കാലയളവ്

ഏത് തിരഞ്ഞെടുക്കണം?

രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എത്ര വേഗത്തില്‍ പണം വേണം, ആസ്തി പണയം വെക്കണോ, ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടോ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ലോണ്‍ തിരഞ്ഞെടുപ്പ്. വളരെ പെട്ടെന്ന് തന്നെ ലോണ്‍ വേണമെങ്കില്‍ സ്വര്‍ണ വായ്പ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ മികച്ച ക്രെഡിറ്റ് സ്‌കോറുണ്ട് നിങ്ങള്‍ക്കെങ്കില്‍ വ്യക്തിഗത വായ്പകള്‍ ഗുണം ചെയ്യും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.