AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Building Permit Fee: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് തിരികെ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം

How to Get Building Permit Fee Refund: ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറഞ്ഞു. മുനിസിപ്പാലിറ്റിയില്‍ 70 രൂപയില്‍ നിന്ന് 35 രൂപയിലേക്കും കോര്‍പ്പറേഷനില്‍ 100 രൂപയില്‍ നിന്ന് 40 രൂപയിലേക്കുമാണ് നിരക്ക് താഴ്ന്നത്.

Building Permit Fee: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് തിരികെ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: SimpleImages/Moment/Getty Images
shiji-mk
Shiji M K | Updated On: 13 Oct 2025 13:18 PM

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ വെട്ടിക്കുറച്ചത് കഴിഞ്ഞ വര്‍ഷമാണ്. 2024 ഓഗസ്റ്റ് 1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 50 ശതമാനം വരെയാണ് പെര്‍മിറ്റ് ഫീസ് ഇതോടെ കുറഞ്ഞത്. കോര്‍പ്പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെയും കുറഞ്ഞു.

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറഞ്ഞു. മുനിസിപ്പാലിറ്റിയില്‍ 70 രൂപയില്‍ നിന്ന് 35 രൂപയിലേക്കും കോര്‍പ്പറേഷനില്‍ 100 രൂപയില്‍ നിന്ന് 40 രൂപയിലേക്കുമാണ് നിരക്ക് താഴ്ന്നത്.

151 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തില്‍ ചതുരശ്ര മീറ്ററിന് 100 രൂപയില്‍ നിന്ന് 50 ലേക്കും, മുനിസിപ്പാലിറ്റിയില്‍ 120 ല്‍ നിന്ന് 60 ലേക്കും കോര്‍പ്പറേഷനില്‍ 150ല്‍ നിന്ന് 70ലേക്കും നിരക്ക് കുറഞ്ഞു. ഇതനുസരിച്ച് 2023 ഏപ്രില്‍ 10 മുതല്‍ വാങ്ങിയ കെട്ടിട നിര്‍മ്മാണം അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, റെഗുലറൈസേഷന്‍ ഫീസ് എന്നിവ പുതുക്കിയ നിരക്കില്‍ തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കണം?

citizen.lsgkerala.gov.in പോര്‍ട്ടലിലെ Buildings എന്ന സര്‍വീസിന് കീഴില്‍ Building Construction എന്ന സബ് സര്‍വീസ് തിരഞ്ഞെടുക്കണം.

ഇവിടെ Permit Fee/Application Fee/Regularisation Fee Refund എന്ന സബ്‌സര്‍വീസ് വഴി അപേക്ഷ നല്‍കുക.

Also Read: Building Permit Fees Cut : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസായി അടച്ച അധികതുക തിരികെ ലഭിക്കുമോ? പണം എങ്ങനെ അക്കൗണ്ടിലെത്തും?

എന്തെല്ലാം രേഖകള്‍ വേണം?

 

  1. ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ ക്യാന്‍സല്‍ഡ് ചെക്ക് ലീഫ്. ഉടമയുടെ അക്കൗണ്ട് നമ്പര്‍, പേര്, ബാങ്കിന്റെ പേര്, ഐഎഫ്എസ്‌സി കോഡ് എന്നിവ വ്യക്തമായിരിക്കണം.
  2. ബില്‍ഡിങ് പെര്‍മിറ്റ്. (ഒക്യുപന്‍സി അല്ലെങ്കില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്)
  3. അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, റെഗുലറൈസേഷന്‍ ഫീസ് എന്നിവ അടച്ചതിന്റെ രസീത്.
  4. രസീത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ രസീത് നമ്പര്‍, തീയതി എന്നിവ വ്യക്തമാക്കി സ്വയം സത്യവാങ്മൂലം സമര്‍പ്പിക്കുക.
  5. ഫീസ് തിരികെ ലഭിക്കുന്നതിനായി വെള്ള പേപ്പറില്‍ അപേക്ഷ തയാറാക്കി സമര്‍പ്പിക്കണം.