ഒരു കോടി രൂപ നേടാൻ മാസം എത്ര രൂപയുടെ SIP വേണം? എത്ര വർഷം നിക്ഷേപിക്കണം?

How Much SIP Is Needed to Become a Crorepati in 10 20 and 30 Years: സമ്പത്ത് സൃഷ്ടിക്കാനുള്ള യാത്ര ആരംഭിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ആവശ്യമില്ല. വെറും 100 രൂപ മുതല്‍ നിക്ഷേപം തുടങ്ങാന്‍ കഴിയുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) പോലുള്ള മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. നേരത്തെ നിക്ഷേപം തുടങ്ങുക, എല്ലാ മാസവും മുടങ്ങാതെ പണം നിക്ഷേപിക്കുക, ദീര്‍ഘകാലം നിക്ഷേപം തുടരുക എന്നിവയാണ് ഇവിടെ പ്രധാനം.

ഒരു കോടി രൂപ നേടാൻ മാസം എത്ര രൂപയുടെ SIP വേണം? എത്ര വർഷം നിക്ഷേപിക്കണം?

പ്രതീകാത്മക ചിത്രം

Published: 

10 Oct 2026 | 12:19 PM

ഒരു കാലത്ത് കോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ വ്യവസായികളെയും സിനിമാതാരങ്ങളെയും സമ്പന്ന കുടുംബങ്ങളെയുമായിരുന്നു മനസിലേക്ക് വന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സാധാരണ ശമ്പളക്കാരനും യുവ പ്രൊഫഷണലുകള്‍ക്കും ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കുമെല്ലാം കൃത്യമായ നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സമ്പാദിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാകും. അതിന് ലോട്ടറി അടിക്കണമെന്നോ വലിയ സാമ്പത്തിക റിസ്‌കുകള്‍ എടുക്കണമെന്നോ ഇല്ല.

സമ്പത്ത് സൃഷ്ടിക്കാനുള്ള യാത്ര ആരംഭിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ആവശ്യമില്ല. വെറും 100 രൂപ മുതല്‍ നിക്ഷേപം തുടങ്ങാന്‍ കഴിയുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) പോലുള്ള മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. നേരത്തെ നിക്ഷേപം തുടങ്ങുക, എല്ലാ മാസവും മുടങ്ങാതെ പണം നിക്ഷേപിക്കുക, ദീര്‍ഘകാലം നിക്ഷേപം തുടരുക എന്നിവയാണ് ഇവിടെ പ്രധാനം.

ഒരു കോടി രൂപ നേടാന്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

ഒരു കോടി രൂപയുടെ സമ്പാദ്യം ലക്ഷ്യമിടുന്നവര്‍ ആദ്യം പരിഗണിക്കേണ്ടത് എത്ര വര്‍ഷം കൊണ്ട് ഈ ലക്ഷ്യത്തിലെത്തണമെന്നാണ്. നിക്ഷേപത്തിന് ലഭിക്കുന്ന സമയത്തിനനുസരിച്ച് ഓരോ മാസവും മാറ്റിവെക്കേണ്ട തുകയിലും വലിയ വ്യത്യാസമുണ്ടാകും. വാര്‍ഷികമായി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കണക്കാക്കിയാല്‍, 10 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാന്‍ മാസം ഏകദേശം 43,500 രൂപ നിക്ഷേപിക്കേണ്ടിവരും.

Also Read: SIP: എസ്‌ഐപി നിക്ഷേപം എങ്ങനെ ക്രമീകരിക്കാം? മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

എന്നാല്‍ നിക്ഷേപകാലാവധി 20 വര്‍ഷമാക്കിയാല്‍ പ്രതിമാസ എസ്ഐപി ഏകദേശം 10,100 രൂപയായി കുറയും. 30 വര്‍ഷമാണ് നിക്ഷേപകാലാവധിയെങ്കില്‍ മാസം ഏകദേശം 2,900 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ എന്നത് ഒരു അനുമാനം മാത്രമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം യഥാര്‍ഥ വരുമാനം വ്യത്യാസപ്പെടാം. അതിനാല്‍ ഈ കണക്കുകളെ ഉറപ്പായ നേട്ടമായി കാണരുത്.

നിക്ഷേപം തുടങ്ങുന്ന പ്രായം പ്രധാനമാണ്

25ാം വയസില്‍ നിക്ഷേപം ആരംഭിച്ച് 60ാം വയസാകുമ്പോഴേക്കും ഒരു കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍, വാര്‍ഷികമായി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന അനുമാനത്തില്‍ മാസം ഏകദേശം 1,555 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ നിക്ഷേപം തുടങ്ങുന്നത് 45ാം വയസിലേക്ക് മാറ്റിയാല്‍ പ്രതിമാസ നിക്ഷേപം 20,000 രൂപയ്ക്ക് മുകളിലേക്ക് ഉയരും. 50ാം വയസിലാണ് തുടങ്ങുന്നതെങ്കില്‍ മാസം 43,000 രൂപയിലധികം നിക്ഷേപിക്കേണ്ടിവരാം.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ