Investment Tips: അമ്പടാ കോടീശ്വരാ…20 കോടി വേണോ? എളുപ്പത്തില്‍ ഉണ്ടാക്കാം

How to Build 1 Crore: നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക, സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകുക, ഇതുമാത്രമാണ് കോടീശ്വരനാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഒരു കോടിയെന്ന ലക്ഷ്യം നിങ്ങള്‍ക്കും നേടിയെടുക്കാം.

Investment Tips: അമ്പടാ കോടീശ്വരാ...20 കോടി വേണോ? എളുപ്പത്തില്‍ ഉണ്ടാക്കാം

പ്രതീകാത്മക ചിത്രം

Published: 

03 Feb 2026 | 09:02 AM

കോടീശ്വരനാകുക എന്നത് അല്‍പം വെല്ലുവിളി നിറഞ്ഞതും അസാധ്യവുമായ കാര്യമാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഒരുമിച്ച് വലിയൊരു തുക തനിക്ക് എന്നുണ്ടാക്കാന്‍ സാധിക്കുമെന്നോര്‍ത്ത് ആശങ്കപ്പെടുന്നവരും ധാരാളം. എന്നാല്‍ 10 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഒരു കോടി രൂപ വരെ സമ്പാദിക്കാന്‍ ആര്‍ക്കും സാധിക്കും, അതിനായി ചെലവ് ചുരുക്കുകയോ പട്ടിണി കിടക്കുകയോ വേണ്ട.

നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക, സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകുക, ഇതുമാത്രമാണ് കോടീശ്വരനാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഒരു കോടിയെന്ന ലക്ഷ്യം നിങ്ങള്‍ക്കും നേടിയെടുക്കാം. അതിനായി എത്ര രൂപ നിക്ഷേപിക്കണമെന്ന് ആദ്യ മനസിലാക്കണം. പണപ്പെരുപ്പത്തിന് അനുസരിച്ചാണ് നിക്ഷേപം ക്രമീകരിക്കേണ്ടത്.

വലിയ തുകയില്‍ തന്നെ നിക്ഷേപം ആരംഭിക്കണമെന്നില്ല. പ്രതിമാസം 10,000 രൂപയുടെ നിക്ഷേപം പോലും കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ കോടികളാകും. സ്ഥിര നിക്ഷേപങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് അതിവേഗം കോടീശ്വരനാകാന്‍ കഴിയില്ല. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഡയറക്ട് ഇക്വിറ്റികളുടെ ചെറിയ ഭാഗം എന്നിവ വഴി പണം വളര്‍ത്താം.

Also Read: Retirement Corpus: 40ല്‍ തുടങ്ങിയാല്‍ മതി 6 കോടിയുണ്ടാക്കാം; നിക്ഷേപം എങ്ങനെ വേണം?

പോര്‍ട്ട്‌ഫോളിയോയെ വൈവിധ്യവത്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. റിസ്‌ക്കെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ പോലുള്ള സുരക്ഷിതമായ മാര്‍ഗങ്ങളില്‍ ഇക്വിറ്റികള്‍ ബാലന്‍സ് ചെയ്യാം. അപകടസാധ്യത കുറച്ച് വരുമാനം നേടുന്നതിനായി ഒന്നിലധികം മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുന്നതാണ് ഉചിതം.

ശമ്പളം ലഭിക്കുമ്പോള്‍ തന്നെ നിക്ഷേപ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന രീതിയില്‍ സജ്ജമാക്കാം. ഇത് കൃത്യമായി പണം സമ്പാദിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. വരുമാനം ഉയരുന്നതിന് അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വന്നേക്കാം. എന്നാല്‍ ഇതോടൊപ്പം തന്നെ നിക്ഷേപവും മുന്നോട്ട് കൊണ്ടുപോകണം.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
പൂപ്പല്‍ പിടിച്ച തേങ്ങ കളയല്ലേ; ഈ ടിപ്പ് പരീക്ഷിച്ചാല്‍ മതി
നെയ്യിൽ മായമുണ്ടോ? ഫ്രിഡ്ജിൽ വെച്ചാൽ അറിയാം
ഒരു ദിവസം പരമാവധി എത്ര പപ്പടം കഴിക്കാം?
കളക്ഷന്‍ ഏജന്റിനെ ആക്രമിച്ച് കവര്‍ന്നത് 31 ലക്ഷം രൂപ; ബെംഗളൂരുവില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ച
ആ ലാലേട്ടൻ ചിത്രം ഫെബ്രുവരി 6-ന്
TVK വേദിയിൽ നൃത്തം ചെയ്ത് വിജയ്
കിഴക്കമ്പലത്ത് നടന്ന അപകടം, തെറ്റ് ആരുടെ ഭാഗത്ത്?