AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Equity Retirement Fund: 14 ലക്ഷം 50 ലക്ഷമാകും; ഇന്ത്യയിലെ മികച്ച ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍

High Return Retirement Funds: വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് അഞ്ച് വര്‍ഷം കൊണ്ട് മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. 14 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മികച്ച റിട്ടേണ്‍ വാഗ്ദാനം ചെയ്ത അഞ്ച് ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

Equity Retirement Fund: 14 ലക്ഷം 50 ലക്ഷമാകും; ഇന്ത്യയിലെ മികച്ച ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍
പ്രതീകാത്മക ചിത്രം Image Credit source: Maskot/Getty Images
shiji-mk
Shiji M K | Updated On: 27 Oct 2025 18:35 PM

വിരമിക്കലിന് ശേഷമുള്ള ചെലവിനായുള്ള പണം കണ്ടെത്തുന്നതിനായി സമ്പാദ്യം നേരത്തെ തന്നെ ആരംഭിക്കേണ്ടതുണ്ട്. നിരവധിയാളുകള്‍ വിരമിക്കല്‍ ആസൂത്രണത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ വിരമിക്കലിനായി പണം കണ്ടെത്തുന്നതിനായി വിവിധ ഘടകങ്ങള്‍ പരിഗണിക്കണം. റിസ്‌ക്കെടുക്കാനുള്ള കഴിവ്, സ്ഥിര നിക്ഷേപങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ നല്‍കുന്ന പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭം, ഇതെല്ലാം നോക്കിയാണ് ഏത് പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന കാര്യം തീരുമാനിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് അഞ്ച് വര്‍ഷം കൊണ്ട് മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. 14 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മികച്ച റിട്ടേണ്‍ വാഗ്ദാനം ചെയ്ത അഞ്ച് ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

എന്താണ് ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍?

പോര്‍ട്ട്‌ഫോളിയോയുടെ 65 ശതമാനവും ഓഹരികളില്‍ നിക്ഷേപം നടത്തുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവാണ് ഇവയ്ക്ക് ഉണ്ടായിരിക്കുക, അല്ലെങ്കില്‍ നിക്ഷേപകന്റെ വിരമിക്കല്‍ പ്രായം വരെയും നിക്ഷേപം നടത്താം, ഏതാണ് ആദ്യം വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ദീര്‍ഘകാല വിപണി വളര്‍ച്ചയില്‍ നിന്ന് പ്രയോജനം നേടാന്‍ ഇത് നിക്ഷേപകരെ സഹായിക്കുന്നു.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്റ് ഫണ്ട്- പ്യുവര്‍ ഇക്വിറ്റി പ്ലാന്‍

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്റ് ഫണ്ടിന്റെ പ്യുവര്‍ ഇക്വിറ്റി പ്ലാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 29.4 ശതമാനം വാര്‍ഷിക വരുമാനം നല്‍കുന്ന ഈ ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം 37.3 രൂപയായിരുന്നു. ആസ്തികള്‍ കൈകാര്യം ചെയ്യുന്നത് 1,410 കോടി രൂപയും. 14 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം അഞ്ച് വര്‍ഷത്തിനുള്ളില്‍ 50.79 ലക്ഷം രൂപയായാണ് വളര്‍ന്നത്. ഉയര്‍ന്ന ഇക്വിറ്റി എക്‌സ്‌പോഷറും അച്ചടക്കമുള്ള ഫണ്ട് മാനേജ്‌മെന്റും നേട്ടം കൈവരിക്കുന്നതിന് വഴിയൊരുക്കി.

എച്ച്ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിങ്‌സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ 25.6 ശതമാനം വാര്‍ഷിക വരുമാനമാണ് എച്ച്ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിങ്‌സ് ഫണ്ടിന്റെ ഇക്വിറ്റി പ്ലാന്‍ നല്‍കിയത്. എന്‍എവി 58.7 രൂപയും ആസ്തി മൂല്യം 6,693 കോടി രൂപയുമാണ്. ഈ ഫണ്ടില്‍ 14 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഏകദേശം 43.75 ലക്ഷം രൂപയായി വളരുന്നു.

നിപ്പോണ്‍ ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട്- വെല്‍ത്ത് ക്രിയേഷന്‍ സ്‌കീം

നിപ്പോണ്‍ ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ടിന്റെ വെല്‍ത്ത് ക്രിയേഷന്‍ സ്‌കീം അഞ്ച് വര്‍ഷത്തിനിടെ 21.6 ശതമാനം വാര്‍ഷിക വരുമാനം നല്‍കി. 33.2 രൂപയും എന്‍എവിയും 3,179 കോടി രൂപയുടെ ആസ്തി മൂല്യവുമുണ്ട്. 14 ലക്ഷം രൂപയുടെ നിക്ഷേപം 37.22 ലക്ഷം രൂപയായി വളര്‍ന്നു.

Also Read: Post Office Savings Scheme: ഒറ്റത്തവണ നിക്ഷേപം ആജീവനാന്ത വരുമാനം; പോസ്റ്റ് ഓഫീസിലേക്ക് വേഗം വിട്ടോളൂ

ടാറ്റ റിട്ടയര്‍മെന്റ് സേവിങ്‌സ് ഫണ്ട്- പ്രോഗ്രസീവ് പ്ലാന്‍

അഞ്ച് വര്‍ഷം കൊണ്ട് ടാറ്റ റിട്ടയര്‍മെന്റ് പ്രോഗ്രസീവ് പ്ലാന്‍ 17.5 വരുമാനം നല്‍കി. എന്‍എവി 81 രൂപയും ആസ്തി മൂല്യം 2,048 കോടി രൂപയുമാണ്. 14 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വര്‍ഷത്തിനുള്ളില്‍ 31.35 ലക്ഷം രൂപയായി വളര്‍ന്നു.

ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് ഫണ്ട്- ദി 30സ് പ്ലാന്‍

ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് ഫണ്ടിന്റെ 30സ് പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 16.5 ശതമാനം വാര്‍ഷിക വരുമാനം നല്‍കുന്നു. എന്‍എവി 22.7 രൂപയും ആസ്തി മൂല്യം 411 കോടി രൂപയുമാണ്. 14 ലക്ഷം രൂപയുടെ നിക്ഷേപം ഇതേ കാലയളവില്‍ ഏകദേശം 30.04 ലക്ഷം രൂപയാകുമായിരുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.