Patanjali Store: നിങ്ങൾക്കൊരു പതഞ്ജലി സ്റ്റോർ തുറക്കാൻ ആഗ്രഹമുണ്ടോ? ഇതാ വഴി

വിവിധ തരം പതഞ്ജലി സ്റ്റോറുകൾ നിലവിലുണ്ട്. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങൾ, പതഞ്ജലി ആശുപത്രികൾ, മെഗാ സ്റ്റോറുകൾ. എന്നിങ്ങനെയാണിവ.ഓരോ സ്റ്റോറിനും വ്യത്യസ്ത അളവിലുള്ള സ്ഥലം ആവശ്യമാണ്

Patanjali Store: നിങ്ങൾക്കൊരു  പതഞ്ജലി സ്റ്റോർ തുറക്കാൻ ആഗ്രഹമുണ്ടോ? ഇതാ വഴി

Patanjali

Published: 

30 Jan 2026 | 06:47 PM

പതഞ്ജലിയുടെ ഒരു സ്റ്റോർ തുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനായി ഒരു എളുപ്പവഴിയുണ്ട്. ഒരു പതഞ്ജലി സ്റ്റോർ തുറക്കുന്നതിന് പ്രാഥമികമായി ഏകദേശം 5 ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപവും 200-2,000+ ചതുരശ്ര അടി സ്ഥലവും ആവശ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം, 300 രൂപ ഫീസ്, പാൻ കാർഡ്, ആധാർ കാർഡ്, കടയുടെ ഫോട്ടോ, 5 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇതിനായി നൽകണം.

പതഞ്ജലി സ്റ്റോർ എങ്ങനെ കണ്ടെത്താം?

വിവിധ തരം പതഞ്ജലി സ്റ്റോറുകൾ നിലവിലുണ്ട്. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങൾ, പതഞ്ജലി ആശുപത്രികൾ, മെഗാ സ്റ്റോറുകൾ. എന്നിങ്ങനെയാണിവ.ഓരോ സ്റ്റോറിനും വ്യത്യസ്ത അളവിലുള്ള സ്ഥലം ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിന് ഏകദേശം 200 ചതുരശ്ര അടി ആവശ്യമാണ്, അതേസമയം ഒരു മെഗാ സ്റ്റോറിന് കുറഞ്ഞത് 2,000 ചതുരശ്ര അടി ആവശ്യമാണ്.

എത്ര നിക്ഷേപം ?

ഒരു ചെറിയ സ്റ്റോർ തുറക്കാൻ ഏകദേശം 5 മുതൽ 10 ലക്ഷം വരെ നിക്ഷേപം ആവശ്യമാണ്, അതേസമയം ഒരു മെഗാ സ്റ്റോറിന് 1 കോടി ചിലവാകും. ₹5 ലക്ഷം റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്, ദിവ്യ ഫാർമസിയിയിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റായി 2.5 ലക്ഷം. പതഞ്ജലി ആയുർവേദ ലിമിറ്റഡിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റായി 2.5 ലക്ഷം പതഞ്ജലി ആയുർവേദ ലിമിറ്റഡിൽ ഡിമാൻഡ് ഡ്രാഫ്റ്റായി 2.5 ലക്ഷം ഉം ആവശ്യമാണ്. അപേക്ഷകർ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്), വിലാസ തെളിവ്, സ്റ്റോറിന്റെയോ പരിസരത്തിന്റെയോ ഉടമസ്ഥാവകാശ രേഖകൾ അല്ലെങ്കിൽ വാടക കരാർ, സ്റ്റോറിന്റെ ഫോട്ടോഗ്രാഫുകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

അപേക്ഷാ നടപടിക്രമം

പതഞ്ജലിയുടെ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യുകയോ ഓൺലൈനായി പൂരിപ്പിക്കുകയോ ചെയ്യുക. ഫോമിനൊപ്പം 300 രൂപ അപേക്ഷാ ഫീസും ആവശ്യമായ രേഖകളും സമർപ്പിക്കാം. ഇതിനുശേഷം, കമ്പനി സ്ഥലം പരിശോധിക്കുകയും തുടർന്ന് സ്റ്റോറിന് അംഗീകാരം നൽകുകയും ചെയ്യും. അംഗീകാരം ലഭിച്ച ശേഷം, കരാറും സ്റ്റോക്കും (ഉൽപ്പന്നങ്ങൾ) നേടി സ്റ്റോർ ആരംഭിക്കുക. അപേക്ഷിച്ചതിന് ശേഷം, പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ കമ്പനിയുടെ സെയിൽസ് മാനേജരെ ബന്ധപ്പെടണം.

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ