AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO Retirement Fund: ഇപിഎഫ്ഒ വിരമിക്കല്‍ ഫണ്ട്; 40 വര്‍ഷത്തിന് എത്ര രൂപ നിങ്ങള്‍ക്ക് ലഭിക്കും?

EPF Maturity Amount After 40 Years: നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും ഒരു ശതമാനം എല്ലാ മാസവും നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം വീതമാണ് പിഎഫിലേക്ക് നല്‍കുന്നത്.

EPFO Retirement Fund: ഇപിഎഫ്ഒ വിരമിക്കല്‍ ഫണ്ട്; 40 വര്‍ഷത്തിന് എത്ര രൂപ നിങ്ങള്‍ക്ക് ലഭിക്കും?
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 30 Aug 2025 11:48 AM

ജോലി ചെയ്യുന്ന സമയത്ത് ജീവനക്കാര്‍ക്ക് ആകെയുള്ള ആശ്വാസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ് ആണ്. ഇപിഎഫില്‍ നിക്ഷേപം എന്നത് പോലെ തന്നെ മികച്ചൊരു തുക പെന്‍ഷനായി ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു. 40 വര്‍ഷത്തെ ജോലിക്ക് ശേഷം നിങ്ങള്‍ക്ക് എത്ര രൂപ പെന്‍ഷന്‍ ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും ഒരു ശതമാനം എല്ലാ മാസവും നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം വീതമാണ് പിഎഫിലേക്ക് നല്‍കുന്നത്. കാലക്രമേണ ഈ സംഭാവനകള്‍ മികച്ച പലിശ നേടും.

പലിശ എത്ര നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഓരോ വര്‍ഷവും മാറ്റങ്ങള്‍ വരുത്തുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് പലിശ നിലക്ക് പ്രതിവര്‍ഷം 8.1 ശതമാനം ആയിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8.25 ശതമാനവുമാണ്.

എങ്ങനെ നിങ്ങളുടെ പണം വളരുന്നു?

നിങ്ങളുടെ ഇപ്പോഴത്തെ പ്രായം- 18 വയസ്
അടിസ്ഥാന ശമ്പളം- 15,000 രൂപ
വിരമിക്കല്‍ പ്രായം- 58 വയസ്
ആകെ സേവന വര്‍ഷം- 40 വര്‍ഷം
ജീവനക്കാരുടെ പ്രതിമാസ സംഭാവന- 12 ശതമാനം
തൊഴിലുടമയുടെ പ്രതിമാസ സംഭാവന- 3.67 ശതമാനം
ഇപിഎഫിന്റെ പലിശ നിരക്ക്- 8.1 ശതമാനം (വാര്‍ഷിക പലിശയാണെങ്കില്‍, പലിശ മാറുന്നതിന് അനുസരിച്ച് കോര്‍പ്പസില്‍ മാറ്റം വരും)
വാര്‍ഷിക ശമ്പള വളര്‍ച്ച- 10 ശതമാനം
58 വയസില്‍ മെച്യൂരിറ്റി ഫണ്ട്- 27.66 ലക്ഷം രൂപ

നിങ്ങള്‍ക്കിപ്പോള്‍ 18 വയസാണ് പ്രായം, 40 വര്‍ഷത്തേക്ക് 15,000 രൂപ ശമ്പളവുമായി 58 വയസ് വരെ ജോലി ചെയ്യുന്നു. അങ്ങനെയെങ്കില്‍ പോലും ഏകദേശം 27.66 ലക്ഷം രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് സമാഹരിക്കാന്‍ സാധിക്കും.