AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment Planning: 35 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി; 1 കോടി രൂപ ഇങ്ങനെ സമ്പാദിക്കാം

Best Investment Plan at the Age 35: മുപ്പത് വയസ് പൂര്‍ത്തിയായതിന് ശേഷമാണ് നിങ്ങള്‍ നിക്ഷേപത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതെങ്കില്‍ വിവിധ ഘടകങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. 35 വയസിലും ഇവിടെ നിങ്ങള്‍ക്ക് ഒന്നിലധികം നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാണ്.

Investment Planning: 35 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി; 1 കോടി രൂപ ഇങ്ങനെ സമ്പാദിക്കാം
പ്രതീകാത്മക ചിത്രം Image Credit source: mrs/Moment/Getty Images
shiji-mk
Shiji M K | Published: 29 Aug 2025 10:42 AM

സാമ്പത്തിക ആസൂത്രണം എന്നത് ജീവിതത്തില്‍ സംഭവിക്കേണ്ട സുപ്രധാന കാര്യങ്ങളിലൊന്നാണ്. അത് ഏത് പ്രായത്തില്‍ സംഭവിക്കുന്നു എന്നതിന് അനുസരിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് ശരിയായ രീതി. പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നു. ഇതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും ചേര്‍ന്ന് പോകണം.

മുപ്പത് വയസ് പൂര്‍ത്തിയായതിന് ശേഷമാണ് നിങ്ങള്‍ നിക്ഷേപത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതെങ്കില്‍ വിവിധ ഘടകങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. 35 വയസിലും ഇവിടെ നിങ്ങള്‍ക്ക് ഒന്നിലധികം നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാണ്. 1 കോടി രൂപയുടെ ഗണ്യമായ കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിന് കുറഞ്ഞത് 15 വര്‍ഷത്തെ നിക്ഷേപ കാലയളവെങ്കിലും വേണം.

എന്നാല്‍ 60 വയസുവരെ നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആകെ നിക്ഷേപം കാലയളവ് 25 വര്‍ഷമായിരിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് നോക്കാം.

15 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ 1 കോടി രൂപ സമാഹരിക്കുന്നതിന് മൂന്ന് വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
  • മ്യൂച്വല്‍ ഫണ്ടുകള്‍
  • സ്വര്‍ണം

മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണവും ഉയര്‍ന്ന വരുമാനം നല്‍കുമ്പോള്‍ പിപിഎഫ് എന്നത് ഒരു ഗ്യാരണ്ടീസ് റിട്ടേണ്‍ സ്‌കീമാണ്. മാത്രമല്ല ഇതിന് നികുതി ഇളവുകളും ലഭിക്കും. ചരിത്രപരമായി സ്വര്‍ണം ശരാശരി പത്ത് ശതമാനം വാര്‍ഷിക വരുമാനം നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 12 ശതമാനം വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്‍കാല ചരിത്രം വ്യക്തമാക്കുന്നു. പിപിഎഫിന് നിലവില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

മ്യൂച്വല്‍ ഫണ്ട്

ലക്ഷ്യം- 50 ലക്ഷം
പ്രതീക്ഷിക്കുന്ന വരുമാനം- 12 ശതമാനം
പ്രതിമാസ നിക്ഷേപം- 10,500 രൂപ
ആകെ നിക്ഷേപ മൂല്യം- 18.9 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വരുമാനം – 31 ലക്ഷം
ആകെ കോര്‍പ്പസ്- 47.97 ലക്ഷം രൂപ

പിപിഎഫ്

ലക്ഷ്യം- 25 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 7.1 ശതമാനം
പ്രതിമാസ നിക്ഷേപം- 8,000 രൂപ
ആകെ നിക്ഷേപ മൂല്യം- 14.40 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 10.84 ലക്ഷം രൂപ
ആകെ കോര്‍പ്പസ്- 25.24 ലക്ഷം രൂപ

Also Read: SIP Step Up Trick: എസ്‌ഐപി നിക്ഷേപം മാത്രം പോരാ! സ്‌റ്റെപ്പ് അപ്പ് തന്ത്രം കൂടി വേണം

സ്വര്‍ണം

ലക്ഷ്യം- 25 ലക്ഷം രൂപ
പ്രതിമാസ നിക്ഷേപം- 10,700 രൂപ
ആകെ നിക്ഷേപം- 12.84 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 12,02,028 രൂപ
ആകെ കോര്‍പ്പസ്- 24,86,028 രൂപ

ഏകദേശം 46 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ 15 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഏകദേശം 1 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. വരുമാന വര്‍ധനവിന് അനുസൃതമായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്നറിയപ്പെടുന്ന മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഓരോ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കാനും കഴിയും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.