AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kids Savings Tips: ചെലവെല്ലാം മക്കളും അറിയട്ടെ സമ്പാദിക്കട്ടെ! പോക്കറ്റ് മണി വെച്ച് സമ്പാദ്യമുണ്ടാക്കാം

Teach Kids to Save Money: കുട്ടികള്‍ക്ക് പോക്കറ്റ് മണി കൊടുക്കാറില്ലേ നിങ്ങള്‍? ഇതുമാത്രം മതി കുട്ടികളെ പണം സമ്പാദിക്കാന്‍ പഠിപ്പിക്കാന്‍. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

Kids Savings Tips: ചെലവെല്ലാം മക്കളും അറിയട്ടെ സമ്പാദിക്കട്ടെ! പോക്കറ്റ് മണി വെച്ച് സമ്പാദ്യമുണ്ടാക്കാം
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 28 Aug 2025 12:23 PM

ഓരോരുത്തരുടെയും ജീവിതരീതി വ്യത്യസ്തമാണ്. ചിലര്‍ക്ക് അവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ അതുപോലും ഇല്ലാതെയായിരിക്കും വളര്‍ന്നത്. ഏതൊരു മാതാപിതാക്കള്‍ക്കും തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും തന്നെ ഇല്ലാതെ കുട്ടികളെ വളര്‍ത്തണമെന്നായിരിക്കും ആഗ്രഹം. എന്നാല്‍ ഇത് പലപ്പോഴും അവരെ അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നു. കാരണം സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തമായ അറിവില്ലാത്തത് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും.

കുട്ടികള്‍ക്ക് പോക്കറ്റ് മണി കൊടുക്കാറില്ലേ നിങ്ങള്‍? ഇതുമാത്രം മതി കുട്ടികളെ പണം സമ്പാദിക്കാന്‍ പഠിപ്പിക്കാന്‍. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അതിനായി അവരുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് തെളിവായി നല്‍കേണ്ടത്.

പാന്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവ അച്ഛന്റെയോ അമ്മയുടെയോ നല്‍കിയാല്‍ മതിയാകും. ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞിന്റെ ആധാര്‍ വിവരങ്ങള്‍ ബാങ്കില്‍ നല്‍കണം. കുട്ടികള്‍ക്ക് ലഭിക്കുന്ന പണമെല്ലാം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം.

മറ്റൊരു മാര്‍ഗം കുട്ടികളുടെ ഈ ബാങ്ക് അക്കൗണ്ടിന്റെ പേരില്‍ എസ്‌ഐപി ആരംഭിക്കാം എന്നതാണ്. കുട്ടിയ്ക്ക് സ്വന്തമായി വരുമാനമാകുന്നത് വരെ എസ്‌ഐപി തുക മാതാപിതാക്കള്‍ അടയ്ക്കണം. ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാവുന്നതാണ്.

കുട്ടികളെ വിപണിയിലെ വിലയും ജീവിത ചെലവുമെല്ലാം മനസിലാക്കാന്‍ പഠിപ്പിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കുട്ടികളെയും ഉള്‍പ്പെടുത്തുക. പണം സ്വരുക്കൂട്ടി വെച്ച് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ പ്രാധാന്യം അവര്‍ക്ക് മനസിലാക്കാന്‍ ഇതുവഴി സാധിക്കും. കുട്ടികളെ സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയിലേക്ക് വിടാം.

Also Read: KSFE: പലിശയില്‍ വിട്ടുവീഴ്ചയില്ല; എഫ്ഡിക്ക് കെഎസ്എഫ്ഇ ഇത്രയും നല്‍കുന്നു

തനിയെ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങുന്ന പ്രായം മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കാം. എന്നാല്‍ എല്ലാ ദിവസവും കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നത് ശരിയല്ല. അതിന് പകരം മാസത്തിന്റെ തുടക്കത്തില്‍ നിശ്ചിത തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. എടിഎം കാര്‍ഡ് എങ്ങനെ ഉപയോഗിക്കാമെന്നും അവരെ പഠിപ്പിക്കണം.