AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment: 5 കോടിയുണ്ടാക്കാന്‍ 2,000 മതി; എവിടെ പണം നിക്ഷേപിക്കണം?

Nippon India Growth Mid Cap Fund: കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും നിപ്പോള്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട് നിങ്ങളുടെ ആ സ്വപ്‌നം സഫലമാക്കും. സ്ഥിരമായതും ദീര്‍ഘകാലമുള്ളതുമായ നിക്ഷേപത്തിലൂടെയും കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലുമാണ് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത്.

Investment: 5 കോടിയുണ്ടാക്കാന്‍ 2,000 മതി; എവിടെ പണം നിക്ഷേപിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/Getty Images Creative
shiji-mk
Shiji M K | Published: 19 Dec 2025 13:09 PM

പ്രതിമാസം കയ്യില്‍ മിച്ഛം വരുന്ന തുക നിക്ഷേപിച്ചുകൊണ്ട് നിങ്ങള്‍ക്കും കോടീശ്വരനാകാം. 2,000 രൂപ കൊണ്ട് ഭാവിയില്‍ 5 കോടി സമാഹരിക്കാനാകുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍, അവരെ ചീത്ത വിളിക്കേണ്ട. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും നിപ്പോള്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട് നിങ്ങളുടെ ആ സ്വപ്‌നം സഫലമാക്കും. സ്ഥിരമായതും ദീര്‍ഘകാലമുള്ളതുമായ നിക്ഷേപത്തിലൂടെയും കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലുമാണ് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത്.

കോമ്പൗണ്ടിങ്ങിന്റെ ശക്തി

കഴിഞ്ഞ 30 വര്‍ഷത്തിനിടെ നിപ്പോണ്‍ ഫണ്ട് 22.63 ശതമാനത്തിലധികം സിഎജിആര്‍ റിട്ടേണ്‍ നല്‍കി. 1995ലാണ് നിപ്പോള്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ടിന്റെ ആരംഭം. ഇതിന് ശേഷം എല്ലാ മാസവും 2,000 രൂപ നിരക്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപം നടത്തിയ ആള്‍ക്ക് 5.37 കോടിയിലധികം ലഭിക്കുമായിരുന്നു. വെറും 7,20,000 രൂപ മാത്രമാണ് അയാള്‍ നിക്ഷേപിക്കുന്നത്.

  1. ആരംഭിച്ച തീയതി- ഒക്ടോബര്‍ 8 1995
  2. ആസ്തി- 41,268 കോടി
  3. എന്‍എവി- 4,216,35
  4. ചെലവ് അനുപാതം- 1.54 ശതമാനം
  5. നേരിട്ടുള്ള ചെലവ് അനുപാതം- 0.74 ശതമാനം
  6. 30 വര്‍ഷത്തെ എസ്‌ഐപി റിട്ടേണ്‍- 22.63 ശതമാനം സിഎജിആര്‍

ഫണ്ടിന്റെ മികച്ച ഹോള്‍ഡിങ്ങുകള്‍- ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ബിഎസ്ഇ, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പെര്‍സിസ്റ്റ് സിസ്റ്റങ്ങള്‍

ഓട്ടോ കമ്പോണന്റ്‌സ്, ബാങ്കിങ് ഫിനാന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയിലാണ് പ്രധാന നിക്ഷേപം.

Also Read: Financial Freedom: 10 കോടി ഉണ്ടെങ്കില്‍ ഇന്ത്യയില്‍…സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഇതൊന്നും പോരാ

ആര്‍ക്കെല്ലാം നിക്ഷേപിക്കാം?

ഇതൊരു മിഡ് ക്യാപ് ഫണ്ടാണ്, മിഡ് ക്യാപുകളില്‍ പൊതുവേ അപകട സാധ്യത ഒളിഞ്ഞിരിക്കുന്നു. എന്നാല്‍ വളരെ പെട്ടെന്ന് വളര്‍ച്ച കൈവരിക്കാനാകും ഇവയ്ക്കാകും. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ തയാറുള്ളവര്‍ക്കും റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഫണ്ട് അനുയോജ്യമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.