Silver: വെള്ളി പൊളിയല്ലേ, ലാഭം നിക്ഷേപത്തിലോ? അറിയേണ്ടത് ഇതെല്ലാം…

Silver Investment: വെള്ളിയുടെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് വ്യാവസായിക മേഖലകളിൽ നിന്നുള്ള ഡിമാൻഡ്. വെള്ളിയുടെ ആഗോള ഡിമാൻഡിന്റെ ഏകദേശം 50% വരുന്നത് വ്യാവസായിക ആവശ്യങ്ങൾക്കാണ്. 

Silver: വെള്ളി പൊളിയല്ലേ, ലാഭം നിക്ഷേപത്തിലോ? അറിയേണ്ടത് ഇതെല്ലാം...

പ്രതീകാത്മക ചിത്രം

Published: 

05 Dec 2025 | 01:32 PM

വെള്ളി വിലയിൽ ഒട്ടേറെ മാറ്റങ്ങൾ കണ്ട വർഷമാണ് 2025. നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് വെള്ളി. 2025-ൽ മാത്രം വെള്ളി വില 100 ശതമാനത്തിലധികമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് വെള്ളിയുടെ വില 59 ഡോളറിനടുത്തും, ഇന്ത്യൻ വിപണിയിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 1,80,000 രൂപയ്ക്കും മുകളിലാണ് രേഖപ്പെടുത്തിയത്.

 

വെള്ളി വില വർദ്ധനവിന് കാരണം

 

സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയുടെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് വ്യാവസായിക മേഖലകളിൽ നിന്നുള്ള ഡിമാൻഡ്. വെള്ളിയുടെ ആഗോള ഡിമാൻഡിന്റെ ഏകദേശം 50% വരുന്നത് വ്യാവസായിക ആവശ്യങ്ങൾക്കാണ്. അതുപോലെ സൗരോർജ്ജ പാനലുകളിലെ  അവിഭാജ്യ ഘടകമാണ് വെള്ളി. ലോകമെമ്പാടുമുള്ള ഹരിത ഊർജ്ജ പദ്ധതികളുടെ വളർച്ചയും വെള്ളി ഡിമാൻഡ് ഉയർത്തി. ഇലക്ട്രിക് വാഹനങ്ങൾ (EVs), 5G ഇൻഫ്രാസ്ട്രക്ചർ, സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിൽ വെള്ളിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്.

വിതരണത്തിലുണ്ടായ കുറവാണ് മറ്റൊരു കാരണം. ചെമ്പ്, ഈയം, സിങ്ക് എന്നിവയുടെ ഖനനത്തിലെ ഉപോൽപ്പന്നമായാണ് വെള്ളി കൂടുതലും ലഭിക്കുന്നത്. അതിനാൽ, ഈ ലോഹങ്ങളുടെ ഉൽപ്പാദനം കുറയുന്നത് വെള്ളിയുടെ ലഭ്യത കുറയ്ക്കുന്നു. ലണ്ടൻ, ഷാങ്ഹായ് തുടങ്ങിയ പ്രധാന വിപണികളിലെ വെള്ളി കരുതൽ ശേഖരം കുറഞ്ഞതും വെള്ളി വില കുതിക്കാൻ കാരണമായി.

വെള്ളിയിലെ നിക്ഷേപ സാധ്യതകൾ

 

ഫിസിക്കൽ സിൽവർ: വെള്ളി നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നീ രൂപത്തിൽ വെള്ളി വാങ്ങി സൂക്ഷിക്കാം. വളരെ എളുപ്പത്തില്‍ വില്‍ക്കാം എന്നതും കൈവശം സൂക്ഷിക്കാം എന്നതും അനുകൂല ഘടകമാണ്.

സിൽവർ ഇ.ടി.എഫുകൾ: എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി പേപ്പർ രൂപത്തിൽ നിക്ഷേപിക്കാം.

കമ്മോഡിറ്റി ഫ്യൂച്ചറുകൾ: എം.സി.എക്സ് (MCX) പോലുള്ള എക്സ്ചേഞ്ചുകൾ വഴി ട്രേഡിംഗ് നടത്താം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ