AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Government marriage schemes: വിവാഹ പ്രായമെത്തിയ മക്കളുണ്ടോ? സഹായം സർക്കാർ തരും, പദ്ധതികൾ ഇതെല്ലാം

Schemes Offer Financial Aid for Marriages: വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് വാർഷിക വരുമാനം 1,00,000 രൂപ കവിയരുത്. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസർക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Government marriage schemes: വിവാഹ പ്രായമെത്തിയ മക്കളുണ്ടോ? സഹായം സർക്കാർ തരും, പദ്ധതികൾ ഇതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
aswathy-balachandran
Aswathy Balachandran | Published: 26 Nov 2025 15:29 PM

തിരുവനന്തപുരം: മക്കളുടെ വിവാഹക്കാര്യമോർത്തു ആശങ്കപ്പെടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ഇതിനായി സർക്കാരും സഹായിക്കുമെന്ന് എത്രപേർക്ക് അറിയാം. വിവാഹവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നൽകുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നോക്കാം. വിവാഹത്തിനായി സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് കേരള സർക്കാർ ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

 

മംഗല്യ സമുന്നതി

 

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകുക. ഒരു ലക്ഷം രൂപ വരെ (സർക്കാരിൽനിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി) ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർക്കാണ് ഇതിന് അർഹത. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് ഇതിനായി അപേക്ഷിക്കേണ്ടത്. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (KSWCF) ആണ് ഇതിന്റെ കാര്യങ്ങൾ നോക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.kswcf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

മിശ്രവിവാഹിതർക്കുള്ള ധനസഹായം

 

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരാളും പട്ടികേതര സമുദായത്തിൽപ്പെട്ട മറ്റൊരാളും തമ്മിലുള്ള മിശ്രവിവാഹത്തെത്തുടർന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടയാണ് ഈ പദ്ധതി രം​ഗത്തു വന്നത്. 75,000 വരെയാണ് ഗ്രാന്റുള്ളത്.

Also Read: Bengaluru Metro: ഒടുവിലത് സംഭവിച്ചു, ബെംഗളൂരു മെട്രോയിൽ വമ്പൻ മാറ്റം

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്.
അപേക്ഷകർക്ക് വാർഷിക വരുമാനം 1,00,000 രൂപ കവിയരുത്. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസർക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനുള്ള വായ്പാ പദ്ധതി

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനായി വായ്പ നൽകുന്ന പദ്ധതിയാണിത്. പരമാവധി 2,50,000 രൂപ ലഭിക്കും. 6% ആണ് പലിശ നിരക്ക്. 5 വർഷത്തിൽ തിരിച്ചടച്ചാൽ മതി. പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപറേഷൻ ഓഫിസുകളുമായി ഇതിനായി ബന്ധപ്പെടുക.

 

പരിണയം പദ്ധതി (ഭിന്നശേഷിക്കാർക്ക്)

 

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പെൺമക്കളുടെയും അല്ലെങ്കിൽ ഭിന്നശേഷിയുള്ള പെൺകുട്ടികളുടെയും വിവാഹച്ചെലവിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ഒറ്റത്തവണ ധനസഹായമായി 30,000 രൂപ ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. രണ്ടു പെൺമക്കളുടെ വരെ വിവാഹത്തിന് ധനസഹായം ലഭിക്കും.