Life Certificate: പെൻഷൻ വാങ്ങുന്നവരാണോ? ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയമായി, ചെയ്യേണ്ടത് ഇങ്ങനെ…
Life Certificate Submission Process: പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ഇവ നേരിട്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ കോമൺ സർവീസ് സെന്ററിലോ (സിഎസ്‌സി) സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ സർക്കാരിന്റെ ജീവൻ പ്രമാൻ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായും സമർപ്പിക്കാം.
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് പ്രധാനപ്പെട്ട മാസമാണ് നവംബർ. തടസ്സമില്ലാത്ത പെൻഷൻ ലഭിക്കുന്നതിന് വേണ്ടി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. നവംബർ 1 മുതൽ നവംബർ 30 വരെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം.
പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ഇവ നേരിട്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ കോമൺ സർവീസ് സെന്ററിലോ (സിഎസ്‌സി) സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ സർക്കാരിന്റെ ജീവൻ പ്രമാൻ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായും സമർപ്പിക്കാം.
ആവശ്യമുള്ള രേഖകൾ
ആധാർ നമ്പർ
മൊബൈൽ നമ്പർ
പെൻഷൻ പേയ്‌മെന്റ് ഓർഡർ (PPO) നമ്പർ
പെൻഷൻ അക്കൗണ്ടും ബാങ്ക് വിശദാംശങ്ങളും
ബയോമെട്രിക് ഡാറ്റ
ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കേണ്ട വിധം
jeevanpramaan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
‘ഡൗൺലോഡ്’ ടാബിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡി നൽകുക.
ഇമെയിലിൽ ലഭിക്കുന്ന ഒടിപി നൽകുക.
വിൻഡോസ് ഒഎസിനുള്ള ജീവൻ പ്രമാൻ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
നിർദ്ദേശങ്ങൾ പാലിച്ച് ഓൺലൈനായി ഡിഎൽസി സൃഷ്ടിക്കുകയും സമർപ്പിക്കുകയും ചെയ്യാം.
ALSO READ: ഇപിഎഫ്ഒ എംപ്ലോയീ എന്റോള്‍മെന്റ് സ്‌കീമിന് തുടക്കം; യോഗ്യതയും ആനുകൂല്യങ്ങളും അറിയൂ
ഉമാങ് ആപ്പ്
ഉമാങ് ആപ്പ് തുറക്കുക
ജീവൻ പ്രമാൻ തിരഞ്ഞെടുക്കുക
ആധാർ, പിപിഒ വിശദാംശങ്ങൾ നൽകുക
ബയോമെട്രിക് പരിശോധന നൽകുക
ജീവൻ പ്രമാൺ ഐഡി അടങ്ങിയ എസ്എംഎസ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും
പെൻഷൻകാർക്ക് ഈ ഐഡി ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും അവരുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഓഫ്‌ലൈൻ രീതി
ഡിജിറ്റലായി ചെയ്യാൻ കഴിയാത്തവർക്ക് അവരുടെ ബാങ്ക് ശാഖ, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ സിഎസ്‌സി എന്നിവ സന്ദർശിച്ച് നേരിട്ട് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
ഏറ്റവും അടുത്തുള്ള സിഎസ്‌സി കണ്ടെത്താൻ, jeevanpramaan.gov.in സന്ദർശിച്ച് ലൊക്കേറ്റ് എ സെന്റർ എന്നതിൽ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ “JPL” എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.