AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ വൻ ഇടിവ്, ഒരു പവന് നൽകേണ്ടത് ഇത്രയും രൂപ…

Kerala Gold Rate Today: പവന് ഒരു ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന സ്വർണ വിലയാണ് ഇത്തരത്തിൽ  90,000 രൂപയ്ക്ക് താഴെ എത്തിയത്. വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കുമെന്നാണ് സൂചനകൾ. 

Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ വൻ ഇടിവ്, ഒരു പവന് നൽകേണ്ടത് ഇത്രയും രൂപ…
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 05 Nov 2025 | 10:25 AM

സംസ്ഥാനത്ത് സ്വ‍ർണവിലയിൽ വൻ ഇടിവ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 89800 രൂപയായിരുന്നു വില, ഒരു ​ഗ്രാമിന് 11225 രൂപയും. എന്നാൽ ഇന്ന് 720 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ ആഭരണപ്രേമികളുടെയും വിവാഹം മുതലായ ആഘോഷങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരുടെയും ആശങ്കകൾ കുറയുകയാണ്.

നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 89,080 രൂപയായി കുറഞ്ഞു. ഒരു ​ഗ്രാം സ്വർണത്തിന് 11,135 രൂപയാണ് നൽകേണ്ടത്. പവന് ഒരു ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന സ്വർണ വിലയാണ് ഇത്തരത്തിൽ  90,000 രൂപയ്ക്ക് താഴെ എത്തിയത്. വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കുമെന്നാണ് സൂചനകൾ.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ സ്വർണവിലയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധങ്ങളും തീരുവകളും ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും സുരക്ഷിത താവളം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും വ്യാപാര കരാറിനടുത്തെത്തിയെന്ന റിപ്പോർട്ടുകൾ ഈ പിരിമുറുക്കത്തിന് അയവ് വരുത്തി.

അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കില്ലെന്ന സൂചനകളും മറ്റൊരു കാരണമാണ്. പലിശ കുറഞ്ഞേക്കില്ലെന്ന സൂചനകളെ തുടർന്ന് ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡും കുതിച്ചുകയറിയത് സ്വർണവില താഴാൻ കാരണമായി.

നവംബർ മാസത്തെ സ്വർണവില

നവംബർ 1:  90200
നവംബർ 2:  90200
നവംബർ 3:  90,320
നവംബർ 4:  89800
നവംബർ5:  89,080