AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO: ഇപിഎഫ്ഒ എംപ്ലോയീ എന്റോള്‍മെന്റ് സ്‌കീമിന് തുടക്കം; യോഗ്യതയും ആനുകൂല്യങ്ങളും അറിയൂ

EPFO Employee Enrollment Scheme 2025: ഇപിഎഫ്ഒയുടെ 73ാം വാര്‍ഷികത്തിലാണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മണ്ഡവ്യ പദ്ധതി പ്രഖ്യാപിച്ചത്. ഇപിഎഫ്ഒയില്‍ യോഗ്യതയുള്ള എല്ലാ ജിവനക്കാരെയും കൊണ്ടുവരാനും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഇതുവഴി കമ്പനികള്‍ക്ക് സാധിക്കും.

EPFO: ഇപിഎഫ്ഒ എംപ്ലോയീ എന്റോള്‍മെന്റ് സ്‌കീമിന് തുടക്കം; യോഗ്യതയും ആനുകൂല്യങ്ങളും അറിയൂ
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 04 Nov 2025 11:27 AM

രാജ്യത്തെ തൊഴില്‍ പദ്ധതികളിലൊന്നായ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട്, മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. നവംബര്‍ 1 മുതല്‍ ഇപിഎഫ്ഒ എംപ്ലോയീ എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ചു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഈ പദ്ധതി പ്രകാരം, ഇപിഎഫ്ഒയ്ക്ക് കീഴില്‍ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനികളെ അനുവദിക്കുന്നു.

ഇപിഎഫ്ഒയുടെ 73ാം വാര്‍ഷികത്തിലാണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മണ്ഡവ്യ പദ്ധതി പ്രഖ്യാപിച്ചത്. ഇപിഎഫ്ഒയില്‍ യോഗ്യതയുള്ള എല്ലാ ജിവനക്കാരെയും കൊണ്ടുവരാനും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഇതുവഴി കമ്പനികള്‍ക്ക് സാധിക്കും.

ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും?

2017 ജൂലൈ 1നും, 2025 ഒക്ടോബര്‍ 31നും ഇടയില്‍ ഇപിഎഫ്ഒയുടെ ഭാഗമായതും, എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ പോയതുമായ ജീവനക്കാര്‍ക്കാണ് ഈ പദ്ധതി നേട്ടമാകുക.

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തൊഴിലുടമ പിഎഫ് തുക പിടിച്ചിട്ടില്ലെങ്കില്‍, അവരുടെ പിഎഫ് വിഹിതം കഴിഞ്ഞ കാലയളവിലേത് ഒഴിവാക്കപ്പെടും. തൊഴിലുടമകള്‍ 100 രൂപ മാത്രം പിഴയടച്ചാല്‍ മതിയാകും. എന്നാല്‍ പിഎഫ് വിഹിതം പിടിച്ചിട്ടുണ്ടെങ്കില്‍ എത് നിയമപ്രകാരം പിഎഫ് അക്കൗണ്ടില്‍ വ്യക്തമാക്കണം.

പിഎഫ് നിയമങ്ങള്‍ അനുസരിച്ച്, അന്വേഷണം നേരിടുന്ന തൊഴിലുടമകള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താനാകും. ഇതിനായി തൊഴിലുടമകള്‍ 100 രൂപ പിഴയും അവരുടെ പിഎഫ് സംഭാവനയും നല്‍കണം.

Also Read: PAN Card: 10 മിനിറ്റില്‍ പാന്‍ കാര്‍ഡ്; വീട്ടിലിരുന്ന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം

ജീവനക്കാര്‍ക്ക് എങ്ങനെ ഗുണം ചെയ്യും?

പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യത്തിലേക്കുള്ള ചുവടുവെപ്പാണ്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം വഴിയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം വഴി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.