Kera Suraksha Insurance Scheme: കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി 7ലക്ഷമാക്കുന്നു…. അടക്കേണ്ട വിഹിതം എത്ര എന്നറിയുമോ?
Kera Suraksha Insurance Scheme to be Increased: ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ അടയ്ക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നാളികേര വികസന ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
തിരുവനന്തപുരം: തെങ്ങുയറ്റ തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത. കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്‌കരിച്ച ‘കേര സുരക്ഷ’ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നു. പുതുക്കിയ പദ്ധതി ഓഗസ്റ്റ് 15-ന് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
പുതിയ പദ്ധതിയുടെ പ്രത്യേകതകൾ
പുതുക്കിയ പദ്ധതി പ്രകാരം, ഗുണഭോക്താക്കൾ അടയ്ക്കേണ്ട വാർഷിക വിഹിതം 239 രൂപയിൽ നിന്ന് 143 രൂപയായി കുറച്ചു. പദ്ധതിയുടെ ആകെ പ്രീമിയം തുകയുടെ 85% നാളികേര വികസന ബോർഡ് സബ്‌സിഡിയായി നൽകുന്നും ഉണ്ട്. ബാക്കി 15% തുകയാണ് അപേക്ഷകൻ അടയ്‌ക്കേണ്ടത്.
ഇൻഷുറൻസ് പരിരക്ഷ
പുതിയ പദ്ധതി പ്രകാരം, തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഉൾപ്പെടെ നാളികേര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏഴ് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടം മൂലമുള്ള മരണം, ഭാഗികമായോ പൂർണ്ണമായോ ഉള്ള അംഗവൈകല്യം, ആശുപത്രി ചെലവുകൾ എന്നിവയ്ക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ അടയ്ക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നാളികേര വികസന ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.