AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI IMPS charges: എസ്ബിഐ ഉപഭോക്താവാണോ? നാളെ മുതൽ ഇടപാട് നിരക്കുകളിൽ വര്‍ധന, അറിയേണ്ടതെല്ലാം…

SBI IMPS charges from August 15: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി ബാങ്കുകള്‍ നല്‍കുന്ന തത്സമയ പണമിടപാട് സേവനമാണ് ഐഎംപിഎസ്.  ഈ സംവിധാനം വഴി പരമാവധി അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും.

SBI IMPS charges: എസ്ബിഐ ഉപഭോക്താവാണോ? നാളെ മുതൽ ഇടപാട് നിരക്കുകളിൽ വര്‍ധന, അറിയേണ്ടതെല്ലാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 14 Aug 2025 16:03 PM

എസ്ബിഐ-ൽ ഇടപാട് നിരക്കുകളിൽ വർധനവ്. നാളെ മുതൽ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗമായ ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്) ഇടപാട് നിരക്കുകള്‍ വര്‍ധിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ഉയര്‍ന്ന മൂല്യമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കാണ് ചാർജ് ഈടാക്കുന്നത്. ചെറിയ തുകയുടെ ഇടപാടുകള്‍ സൗജന്യമായിരിക്കും. കൂടാതെ ബ്രാഞ്ചുകളിലെ ഐഎംപിഎസ് നിരക്കും മാറിയിട്ടില്ല.  25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നിരക്കുണ്ടാകില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യോനോ ആപ്പ് ഉപയോഗിക്കുന്ന റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമാകും.

എന്താണ് ഐഎംപിഎസ്?

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി ബാങ്കുകള്‍ നല്‍കുന്ന തത്സമയ പണമിടപാട് സേവനമാണ് ഐഎംപിഎസ്.  ഈ സംവിധാനം വഴി പരമാവധി അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും.

പുതിയ നിരക്കുകള്‍ 

25,000 രൂപ വരെ: നിരക്കില്ല
25,000 രൂപ – 1 ലക്ഷം രൂപ: 2 രൂപ + ജി്എസ്ടി
1 ലക്ഷം രൂപ – 2 ലക്ഷം രൂപ: 6 രൂപ + ജിഎസ്ടി
2 ലക്ഷം രൂപ – 5 ലക്ഷം രൂപ: 10 രൂപ + ജിഎസ്ടി

ഇളവുകള്‍ ആര്‍ക്കൊക്കെ?

പ്രതിരോധ ശമ്പള പാക്കേജ്, പൊലീസ് ശമ്പള പാക്കേജ്, കേന്ദ്ര സര്‍ക്കാര്‍ ശമ്പള പാക്കേജ്, ശൗര്യ കുടുംബ പെന്‍ഷന്‍ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും. കൂടാതെ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, റോഡിയം തുടങ്ങിയ ചില കറന്റ് അക്കൗണ്ടുകള്‍ക്കും, സര്‍ക്കാര്‍ വകുപ്പുകള്‍, നിയമപരമായ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നതാണ്.