Entrepreneur Support Scheme: ബിസിനസ് തുടങ്ങണോ? ലോൺ വേണ്ട, 40 ലക്ഷം രൂപ സബ്സിഡി സർക്കാർ തരും
Kerala Entrepreneur Support Scheme Details: വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. പ്രവർത്തിക്കുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിനനുസരിച്ച് ഈ പദ്ധതിയിലൂടെ സഹായം നൽകും. യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണനയും ഉയർന്ന സബ്സിഡിയും പദ്ധതി ഉറപ്പ് നൽകുന്നു.

പ്രതീകാത്മക ചിത്രം
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? പണമാണോ പ്രശ്നം, എന്നാൽ നിങ്ങൾക്ക് പരിഹാരമിതാ, ലോണെടുക്കാതെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ സർക്കാർ സഹായിക്കും. കേരളത്തിൽ പുതിയ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഉത്തേജനം നൽകുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി അഥവാ ഒൻട്രപ്രണർ സപ്പോർട്ട് സ്‌കീം (ESS).
സംരംഭക സഹായ പദ്ധതി
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. പ്രവർത്തിക്കുന്ന സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിനനുസരിച്ച് ഈ പദ്ധതിയിലൂടെ സഹായം നൽകും. യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണനയും ഉയർന്ന സബ്സിഡിയും പദ്ധതി ഉറപ്പ് നൽകുന്നു.
ALSO READ: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?
വായ്പ എടുക്കാതെയും, സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ബിസിനസ് തുടങ്ങുന്നവർക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സംരംഭം തുടങ്ങുന്നതിനായി വാങ്ങുന്ന ഭൂമി, പണിയുന്ന കെട്ടിടം, യന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, മറ്റു സ്ഥിര ആസ്തികൾ എന്നിവയ്ക്കായുള്ള നിക്ഷേപത്തിന് സബ്‌സിഡി ലഭ്യമാണ്.
ധനസഹായം എങ്ങനെ?
- എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി 40 ലക്ഷം രൂപയാണ്.
- പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം അതായത് പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും.
- യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗം, വിദേശ മലയാളികൾ എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം അതായത് പരമാവധി 40 ലക്ഷം രൂപ വരെ സഹായം ലഭിക്കും.
- മുൻഗണനാ മേഖലയിലെ സംരംഭങ്ങൾക്ക് 10 ശതമാനം അതായത് പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും.
- പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 10 ശതമാനം, അതായത് പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും.
- അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവർക്ക് 10 ശതമാനം സബ്സിഡി ലഭിക്കും.
English Summary:
Kerala’s Entrepreneur Support Scheme (ESS), implemented by the Directorate of Industries and Commerce, provides financial assistance to Micro, Small and Medium Enterprises in the manufacturing sector based on their fixed capital investment.