Kerosene Price: മണ്ണെണ്ണ വില കൂടും, 53 രൂപയുടെ വർദ്ധനവ്; മത്സ്യമേഖലയ്ക്ക് തിരിച്ചടി

Kerosene Price Hike: വില വർദ്ധിക്കുന്നതോടെ മത്സ്യബന്ധത്തിന് പോകാൻ വൻ തുക അധികം ചെലവഴിക്കേണ്ടി വരും. കൂടാതെ, വല നിർമാണത്തിനുള്ള നൂലും കിട്ടതായിട്ടുണ്ട്. നൂലിന് ഒരു കിലോയ്ക്ക് മുപ്പതുമുതൽ 40 വരെ വില വർധിച്ചു. ഇതെല്ലാം മത്സ്യമേഖലയ്ക്ക് തിരിച്ചടിയായി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ ഇൻബോൾ‌ഡ് വള്ളങ്ങളുടെ എണ്ണം കൂടുതലാണ്.

Kerosene Price: മണ്ണെണ്ണ വില കൂടും, 53 രൂപയുടെ വർദ്ധനവ്; മത്സ്യമേഖലയ്ക്ക് തിരിച്ചടി

Kerosene Price

Edited By: 

Jenish Thomas | Updated On: 23 Apr 2026 | 11:28 PM

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, മത്സ്യമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വില ഉയരുമെന്ന് (Kerosene Price Hike) റിപ്പോർ‌ട്ടുകൾ‌. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ‌ മണ്ണെണ്ണ വില പുതുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 53 രൂപ വരെ മണ്ണെണ്ണയുടെ വില കൂടിയേക്കും. ഇതോടെ ഇൻബോൾ‌ഡ് വള്ളങ്ങളുടെ ഉടമകൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ ഇൻബോൾ‌ഡ് വള്ളങ്ങളുടെ എണ്ണം കൂടുതലാണ്.

കഴിഞ്ഞ മാസം, സംസ്ഥാന സർക്കാർ വള്ളങ്ങൾക്കുള്ള മണ്ണെണ്ണ സബ്സിഡി, 25 രൂപയിൽ നിന്ന് 50 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എണ്ണക്കമ്പനികൾ വില കൂട്ടുന്നത്. ഇത് പ്രകാരം, മത്സ്യഫെഡ് ഏപ്രിൽ ഒന്ന് മുതൽ ലിറ്ററിന് 51.59 രൂപ വർധിപ്പിക്കുകയും ചെയ്തു. മണ്ണെണ്ണ വില 153.59 രൂപയായി ഉയർന്നു.

ALSO READ: വോട്ടിട്ടില്ലേ, ഇനി സപ്ലൈകോയിലേക്ക് വിട്ടോ…. ഒരു രൂപയ്ക്ക് വാങ്ങിച്ചിട്ട് വരാം

ഒരു ദിവസം വേണ്ടത് 7,000 രൂപയുടെ മണ്ണെണ്ണ

പ്രതിദിനം, 140 ലിറ്റർ മണ്ണെണ്ണ വരെയാണ് മത്സ്യബന്ധനത്തിന് ചിലവാകുന്നത്. മൊത്തം ഏഴായിരം രൂപയോളം ഇതിനായി ഒരു ദിവസം ചെലവാകുന്നുണ്ട്. എന്നാൽ വില വർദ്ധിക്കുന്നതോടെ മത്സ്യബന്ധത്തിന് പോകാൻ വൻ തുക അധികം ചെലവഴിക്കേണ്ടി വരികയാണ് മത്സ്യത്തൊഴിലാളികൾക്ക്. ഇത് കൂടാതെ, വല നിർമാണത്തിനുള്ള നൂലും കിട്ടതായിട്ടുണ്ട്. നൂലിന് ഒരു കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വില വർധിച്ചു. ഇതെല്ലാം മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജിഎസ്ടി ഉയർത്തിയത് തിരിച്ചടിയായി

അതേസമയം മണ്ണെണ്ണയുടെ അടിസ്ഥാന വിലയ്ക്കൊപ്പം കേന്ദ്ര -സംസ്ഥാന ജിഎസ്ടി നിരക്കായ ഒമ്പത് ശതമാനം കൂടി വർദ്ധിപ്പിച്ചതാണ് വില കൂടാൻ കാരണമായതെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നുണ്ട്. ജി.എസ്.ടി. നിരക്ക് കുറച്ചാൽ തൊഴിലാളികൾക്ക് അത് ആശ്വാസമാകുമെന്നും ഇവർ പറയുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ