Gold Rate: കുതിപ്പിന് ബ്രേക്കിട്ട് സ്വർണം; പൊന്നിനെ സൈഡാക്കി വെള്ളിയും; ഇന്നത്തെ നിരക്ക്
Kerala Gold, Silver Rate Today: റെക്കോർഡുകൾ ഭേദിച്ച് പൊന്ന് കുതിക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം ബാക്കി. വിവാഹസീസണിലെ ഈ മുന്നേറ്റം സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്, 101600 രൂപയായിരുന്നു വില.
തിരുവനന്തപുരം: ഒരു ലക്ഷത്തിൽ നിന്ന് താഴേക്കിറങ്ങാതെ കേരളത്തിലെ സ്വർണവില. ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് പൊന്ന് കുതിക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം ബാക്കി. വിവാഹസീസണിലെ ഈ മുന്നേറ്റം സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്, 101600 രൂപയായിരുന്നു വില. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
ഒരു ലക്ഷം കടന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില താഴ്ന്ന് 98,000ലേക്ക് എത്തിയിരുന്നു. എന്നാൽ ആ താൽകാലിക ആശ്വാസത്തിന് അറുതിവരുത്തി വില വീണ്ടും ഒരു ലക്ഷം കടക്കുകയായിരുന്നു. ഡിസംബർ 7 വൈകിട്ട് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ലാഭമെടുപ്പ് കൂടിയതോടെയാണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 4441 ഡോളറിലേക്ക് താഴ്ന്നു.
യു.എസ് ഡോളര്‍ രണ്ടാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിേലക്ക് എത്തിയതും സ്വര്‍ണ വിലയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്. ഇന്ന് പുറത്തെത്തുന്ന യുഎസ് തൊഴിൽ കണക്കും വരുംദിവസങ്ങളിലെ വിലയെ സ്വാധീനിച്ചേക്കും. യുഎസ് തൊഴിൽ കണക്കിനെ ആശ്രയിച്ചായിരിക്കും ഫെഡ് പലിശയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഫെഡ് പലിശ കുറയ്ക്കുമെന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചാൽ വില വൻ മുന്നേറ്റം നടത്തും.
ALSO READ: ഒരു പവന് 1.6 ലക്ഷം ഗ്രാമിന് 20,000; ഇനി ഈ വില നല്‍കേണ്ടി വരും
ഇന്നത്തെ സ്വർണ – വെള്ളി നിരക്കുകൾ
നിലവിൽ കേരളത്തിൽ സ്വർണവില താഴുകയാണ്. ഇന്ന് ഇരുന്നൂറ് രൂപ കുറഞ്ഞു. ഒരു പവന് 1,01,200 രൂപയാണ് വില. വിപണിവില കുറഞ്ഞെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ തന്നെ വില ഒന്നരലക്ഷത്തിലധികം ആവും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലയിൽ മാറ്റം വരും. ഒരു ഗ്രാമിന് 12,675 രൂപയാണ് നൽകേണ്ടത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 10,350 രൂപയും 24 കാരറ്റ് ഗ്രാമിന് 13,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണത്തെ പിന്നിലാക്കി വെള്ളി കുതിക്കുകയാണ്. എന്നാൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 272 രൂപയും കിലോഗ്രാമിന് 2,72,000 രൂപയുമാണ്.