Gold: സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം, ഒരു ഗ്രാമിന് എത്ര നൽകണം? ഇന്നത്തെ നിരക്ക്…
Kerala Gold Silver Rate Today: ഒരു ലക്ഷത്തിനടുത്തെത്തിയ ചരിത്രവിലയ്ക്കാണ് ഈ ആഴ്ച സ്വർണവിപണി സാക്ഷ്യം വഹിച്ചത്. ഡിസംബർ 15ന് ഒരു പവന് 99,280 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം.
ചരിത്ര കുതിപ്പിന് ശേഷം താഴോട്ടിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഒരു ലക്ഷത്തിനടുത്തെത്തിയ ചരിത്രവിലയ്ക്കാണ് ഈ ആഴ്ച സ്വർണവിപണി സാക്ഷ്യം വഹിച്ചത്. ഡിസംബർ 15ന് ഒരു പവന് 99,280 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. അടുത്ത ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും 98,000ൽ തന്നെ വില തുടരുകയാണ്.
അമേരിക്കയിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി രേഖപ്പെടുത്തിയ കുറഞ്ഞ പണപ്പെരുപ്പവും ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പുമാണ് നിലവിലെ ഇടിവിന് പ്രധാന കാരണം. അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞെന്ന റിപ്പോർട്ടുകൾ രാജ്യത്ത് പലിശ നിരക്ക് കുറയാനുള്ള സാധ്യത ശക്തമാക്കി.
പലിശ നിരക്ക് കുറഞ്ഞാൽ സ്വർണവില കൂടാനാണ് സാധ്യത. എന്നാൽ പതിവിന് വിപരീതമായി സ്വർണനിക്ഷേപങ്ങളിൽ ലാഭമെടുപ്പ് തകൃതിയാവുകയായിരുന്നു. കൂടാതെ, ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നും 10 പൈസ കയറി 90.15ലേക്ക് മെച്ചപ്പെട്ടതും സ്വർണവില ഇന്ത്യയിൽ കുറയാൻ കാരണമായി.
ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 98,400 രൂപയാണ് വിപണി വില. അടിസ്ഥാനവില 98,400 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്നതിൽ സംശയമില്ല. ഒരു ഗ്രാമിന് 12,300 രൂപയാണ് നൽകേണ്ടത്.
18 കാരറ്റ് സ്വർണത്തിന് 10,063 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിന് 13,417 രൂപ നൽകണം. അതേസമയം, കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 220.90 രൂപയും കിലോഗ്രാമിന് 2,20,900 രൂപയുമാണ്.