Kerala Gold Rate: സ്വർണവില ഉയർന്നുതന്നെ; ഇന്ന് വർധിച്ചത് 200 രൂപ
Kerala Gold Hike Rs 200: സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ വർധിച്ചു. ഇന്നലത്തെ വിലയായ 71,160 രൂപയിൽ നിന്ന് 200 രൂപ വർധിച്ച് 71,360 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.
സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച് 71,360 രൂപയിലാണ് ഇന്ന് പവന് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം 29ന് സ്വർണവില പവന് 71,160 രൂപയായിരുന്നു. ഇന്ന് 200 വർധിച്ച് വില പവന് 71, 360 രൂപയായി. 29ന് സ്വർണവില 320 രൂപ കുറഞ്ഞിരുന്നു. 28 ന് 71,480 രൂപയായിരുന്നു സ്വർണവില. ഇതിൽ നിന്ന് 320 രൂപ കുറഞ്ഞാണ് 29ന് 71,160 രൂപയിലെത്തിയത്.
സ്വർണവില ഗ്രാമിന് ഇന്ന് 8920 രൂപയായി. 29ന് 8895 രൂപയായിരുന്ന വില ഇന്ന് 25 രൂപ വർധിച്ചു. 28ന് സ്വർണവില ഗ്രാമിന് 8935 രൂപയായിരുന്നു. ഇതിൽ നിന്ന് ഇന്നലെ 40 രൂപ കുറഞ്ഞാണ് 8895 രൂപയിലെത്തിയത്.
ഈ മാസം മൊത്തത്തിൽ പരിശോധിക്കുമ്പോൾ കാര്യമായ വിലവർധന ഉണ്ടായിട്ടില്ല. ഏകദേശം 1300 രൂപയോളമാണ് ഈ മാസം ആകെ ഉയർന്നത്. പവന് 70,200 രൂപയായിരുന്നു ഈ മാസം ഒന്നിന് സ്വർണവില. മെയ് രണ്ടിന് 160 രൂപ കുറഞ്ഞ് സ്വർണവില 70,040 രൂപയിലേക്ക് താഴ്ന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മെയ് അഞ്ചിന് ഈ 160 രൂപ വർധിച്ചു. ഏഴാം തീയതി 2000 രൂപ വർധിച്ചതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലവർധന. മെയ് എട്ടിന് 440 രൂപ വർധിച്ച സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന തുകയിലാണ് അന്ന് വ്യാപാരം നടന്നത്. എട്ടാം തീയതി സ്വർണവില പവന് 73,040 രൂപയായിരുന്നു.
മെയ് 9ന് സ്വർണവിലയിൽ കനത്ത ഇടിവുണ്ടായി. അന്ന് 1160 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഉയർച്ചയും താഴ്ചയും കണ്ടു. മെയ് 12ന് സ്വർണവില പവന് 70,000 രൂപയിലെത്തി. മൂന്ന് ദിവസങ്ങൾക്ക് ശേഷം, മെയ് 15ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 68,880 രൂപയ്ക്കാണ് സ്വർണവ്യാപാരം നടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറ്റിറക്കങ്ങളുണ്ടായ സ്വർണം മെയ് 21 മുതൽ 71,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്.