AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Credit Card: ട്രെയിന്‍ ടിക്കറ്റെടുത്താലും ഡിസ്‌കൗണ്ട് നേടാം; അതിന് ഐആര്‍സിടിസിയുടെ ക്രെഡിറ്റ് കാര്‍ഡ് എടുത്തിരിക്കണം

Different IRCTC Credit Cards: വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ഐആര്‍സിടിസി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇതുവഴി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, ക്യാഷ് ബാക്ക്, റിവാര്‍ഡുകള്‍ എന്നിവ നേടാനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏതെല്ലാമാണ് ആ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്ന് നോക്കിയാലോ?

IRCTC Credit Card: ട്രെയിന്‍ ടിക്കറ്റെടുത്താലും ഡിസ്‌കൗണ്ട് നേടാം; അതിന് ഐആര്‍സിടിസിയുടെ ക്രെഡിറ്റ് കാര്‍ഡ് എടുത്തിരിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 29 May 2025 13:00 PM

എവിടെ പണം ലാഭിക്കുമെന്ന ചിന്തയില്‍ മുന്നോട്ട് പോകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വലിയ ഓഫറുകള്‍ മുന്നോട്ട് വെക്കുന്ന നിരവധി ക്രെഡിറ്റ് കാര്‍ഡുകളുണ്ട്. അത്തരത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഐആര്‍സിടിസി ക്രെഡിറ്റ് കാര്‍ഡുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ഐആര്‍സിടിസി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇതുവഴി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, ക്യാഷ് ബാക്ക്, റിവാര്‍ഡുകള്‍ എന്നിവ നേടാനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏതെല്ലാമാണ് ആ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്ന് നോക്കിയാലോ?

ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പ്രീമിയര്‍

1,499 രൂപയാണ് ഈ കാര്‍ഡിന്റെ ജോയിനിങ് ഫീസും വാര്‍ഷിക പുതുക്കല്‍ ഫീസും. വെല്‍കം ആനുകൂല്യമായി നിങ്ങള്‍ക്ക് 1,500 ബോണസ് റിവാര്‍ഡുകളും ലഭിക്കും. നിങ്ങള്‍ ടിക്കറ്റിനായി ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും പത്ത് റിവാര്‍ഡ് പോയിന്റുകള്‍ വീതം ലഭിക്കുന്നതാണ്. കൂടാതെ വിമാന ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് 1 ശതമാനം ഇളവ് നേടാന്‍ സാധിക്കും. ഒരു വര്‍ഷത്തില്‍ എട്ട് തവണ വരെ റെയില്‍വേ ലോഞ്ചുകളിലേക്ക് സൗജന്യമായി പ്രവേശിക്കാനും സാധിക്കും.

ഐആര്‍സിടിസി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ജോയിനിങ്, വാര്‍ഷിക പുതുക്കല്‍ ഫീസ് എന്നിങ്ങനെയായി 500 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. 37 ദിവസത്തിനുള്ളില്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 500 രൂപയുടെ വെല്‍ക്കം ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഐആര്‍സിടിസി ആപ്പ് വഴിയും റെയില്‍ കണക്ട് ആപ്പ് വഴിയും ടിക്കറ്റെടുക്കുമ്പോള്‍ അഞ്ച് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. കൂടാതെ 1 ശതമാനം ഇളവും ലഭിക്കുന്നു. വര്‍ഷത്തില്‍ എട്ട് തവണ വരെ റെയില്‍വേ ലോഞ്ചുകളിലേക്ക് സൗജന്യമായി പ്രവേശിക്കാം.

Also Read: Unsecured Loan: ചെറുപ്പക്കാര്‍ക്ക് ലോണിനോട് ‘ഇഷ്ടം’ കൂടുന്നു; പക്ഷെ എടുക്കുന്നത് സുരക്ഷിതമല്ലാത്ത ലോണ്‍

ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ്

500 രൂപയാണ് ഈ കാര്‍ഡിന്റെ ജോയിനിങ് ഫീസും വാര്‍ഷിക പുതുക്കല്‍ ഫീസും. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ആനുകൂല്യമായി 350 ബോണസ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ടിക്കറ്റിനായി ചിലവഴിക്കുന്ന ഒാരോ 100 രൂപയ്ക്കും 10 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.