Kerala Gold Price Prediction: സ്വർണം ഇനി കിട്ടാകനി! വില ഇനിയും കൂടും? കാരണം ഇത്…

Kerala Gold Price Prediction:സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വിലയില്‍ പ്രവചനാതീതമായ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പവന് 84000 രൂപയിലാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്.

Kerala Gold Price Prediction: സ്വർണം ഇനി കിട്ടാകനി! വില ഇനിയും കൂടും? കാരണം ഇത്...

പ്രതീകാത്മക ചിത്രം

Updated On: 

28 Sep 2025 | 10:40 AM

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വിലയില്‍ പ്രവചനാതീതമായ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പവന് 84000 രൂപയിലാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്. ഇത് ഈ വർഷം അവസാനിക്കുമ്പോൾ ഒരു ലക്ഷത്തിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സ്വർണ വില ഇനിയും ഉയരുമെന്നാണ് വിവരം. ദീപവലിയോടെ സ്വര്‍ണ്ണവില ഗ്രാമിന് പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ.

സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ 77000 രൂപയിലായിരുന്നു സ്വർണ വില. ഇത് അധികം വൈകാതെ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. അധികം വൈകാതെ സ്വർണവില 80000 തൊട്ടു. സെപ്റ്റംബർ ഒൻപതിനാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80000 രേഖപ്പെടുത്തിയത്. ഇതിനു ശേഷവും കുതിച്ചുയർന്ന സ്വർണവില ഇന്ന് 84680 എത്തിനിൽക്കുന്നു. ഈ മാസം ഇതുവരെ 7040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Also Read:50 പവനിൽ കൂടുതൽ സ്വർണം വധുവിനെ അണിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് പവന് വർദ്ധിച്ചത്.  ഇന്ന് ​ഗ്രാമിന് 10585 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  അതേസമയം സ്വർണ്ണത്തേക്കാള്‍ വലിയ വിലക്കയറ്റം ഉണ്ടായിരിക്കുന്നത് വെള്ളിക്ക് ആണെന്നാണ് റിപ്പോർട്ട്. വെള്ളിയുടെ വില സ്വർണ്ണ വിലയേക്കാള്‍ 9 ശതമാനം അധികം വർധിച്ചു. ഇന്ന് വെള്ളിക്ക് ഗ്രാമിന് 159 രൂപയും കിലോഗ്രാമിന് 1,59,000 രൂപയുമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 ന് ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയിലായിരുന്നു വ്യാപാരം പുരോ​ഗമിച്ചത്. ഇന്ന് ഒരുവര്‍ഷത്തിന് ശേഷം ഇതേ ദിവസം ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 84,680 രൂപയാണ്. ഒരുവര്‍ഷം 27880 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് മാത്രം കൂടിയിരിക്കുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ