Kerala Gold Rate: എന്നാലുമെന്റെ പൊന്നേ… സ്വർണം ചരിത്രവിലയിൽ; മൂന്ന് ലക്ഷം കടന്ന് വെള്ളി
Kerala Gold, Silver Price Today: ചരിത്രത്തിൽ ആദ്യമായി വെള്ളി വില മൂന്ന് ലക്ഷം കടന്നു. വിവാഹസീസണിലെ ഈ മുന്നേറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്.
റെക്കോർഡുകൾ തിരുത്തികുറിച്ച് സ്വർണത്തിന്റെയും വെള്ളിയുടെയും മുന്നേറ്റം. സാധാരണക്കാരുടെ പ്രതീക്ഷകളെല്ലാം മങ്ങലേറ്റിരിക്കുകയാണ്. ജനുവരി ഒന്നിന് ശേഷം സ്വർണം പവൻ വില 8,200 രൂപയാണ് കൂടിയത്. കൂടാതെ, ചരിത്രത്തിൽ ആദ്യമായി വെള്ളി വില മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. വിവാഹസീസണിലെ ഈ മുന്നേറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്ക് പത്ത് ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് സ്വർണം, വെള്ളി വിലകളുടെ കരുത്ത് കൂട്ടിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണവും വെള്ളിയും വാങ്ങികൂട്ടിയത് വില കുതിക്കാൻ കാരണമായി. കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ലോഹങ്ങളുടെ വിലക്കുതിപ്പിന് ആക്കം കൂട്ടുന്നുണ്ട്.
ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിവില 1,08,000 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും കുതിക്കും. ഒരു ഗ്രാമിന് 13,405 രൂപയാണ് നൽകേണ്ടത്.
സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിക്കുന്നുണ്ട്. റെക്കോർഡുകൾ ഭേദിച്ച് മൂന്ന് ലക്ഷം കടന്നാണ് വ്യാപാരം. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ്.
ALSO READ: വെറും 18 ദിവസം, കൂടിയത് 57,000 രൂപ; വെള്ളി വില കുതിച്ചുയരാൻ കാരണമെന്ത്?
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)
ജനുവരി 6: 101800
ജനുവരി 7: 1,02,280 (രാവിലെ)
ജനുവരി 7: 101400 (വൈകിട്ട്)
ജനുവരി 8: 1,01,200
ജനുവരി 9: 1,01,720 (രാവിലെ)
ജനുവരി 9: 1,02,160 (വൈകിട്ട്)
ജനുവരി 10: 1,03,000
ജനുവരി 11: 103000
ജനുവരി 12: 104240
ജനുവരി 13: 104520
ജനുവരി 14: 105320 (രാവിലെ)
ജനുവരി 14: 1,05,600 (വൈകിട്ട്)
ജനുവരി 15: 1,05,000 ( രാവിലെ)
ജനുവരി 15: 1,05,320 (വൈകിട്ട്)
ജനുവരി 16: 1,05,160
ജനുവരി 17: 1,05,440
ജനുവരി 18: 105440
ജനുവരി 19: 106840 (രാവിലെ)
ജനുവരി 19: 1,07,240 (വൈകിട്ട്)
ജനുവരി 20: 1,08,000