AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: പവന് 1.03 ലക്ഷവും കടന്നു! തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

Kerala Gold Price Today 27-12-2025: സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1.03 ലക്ഷം പിന്നിട്ടു. 1,03,560 രൂപ ആണ് പവന് വില. ജിഎസ്ടിയും പണിക്കൂലിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഇതിലുമേറെ ചെലവാകും

Kerala Gold Price: പവന് 1.03 ലക്ഷവും കടന്നു! തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
സ്വര്‍ണവിലImage Credit source: പിടിഐ
Jayadevan AM
Jayadevan AM | Updated On: 27 Dec 2025 | 10:14 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി ഇന്ന് പവന് 1.03 ലക്ഷം പിന്നിട്ടു. 1,03,560 രൂപ ആണ് പവന് ഇന്നത്തെ വില. ജിഎസ്ടിയും പണിക്കൂലിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇതിലുമേറെ ചെലവാകും. ഗ്രാമിന് 12,945 രൂപയാണ് നിരക്ക്. ഇന്നലെ (ഡിസംബര്‍ 26) 1,02,680 രൂപയായിരുന്നു പവന്റെ നിരക്ക്. ഗ്രാമിന് 12,835 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവില കുതിച്ചുയരുകയാണ്. ഡിസംബര്‍ 23നായിരുന്നു ആഭരണപ്രേമികളെ ഞെട്ടിച്ച് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ഒരു ദിവസം പോലും സ്വര്‍ണവില കുറഞ്ഞിട്ടില്ല.

2025 ജനുവരിയില്‍ ഏതാണ്ട് 57,000 രൂപയായിരുന്നു ഒരു പവന്റെ വില. എന്നാല്‍ 2025 അവസാനിക്കുമ്പോഴേക്കും അര ലക്ഷത്തിലധികം രൂപയാണ് പവന് വര്‍ധിച്ചത്. അടുത്തകാലത്തെങ്ങും വില കുറയുമെന്ന പ്രതീക്ഷ ആഭരണപ്രേമികള്‍ക്കുമില്ല.

എന്നാല്‍ സ്വര്‍ണം ഒരു ഇന്‍വെസ്റ്റ്‌മെന്റായി കാണുന്ന, ഇടിഎഫിലും മറ്റു നിക്ഷേപം നടത്തിയവര്‍ക്ക് ഇത് സുവര്‍ണകാലമാണ്. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഊട്ടിയുറപ്പിക്കുയാണ് സ്വര്‍ണം. എപ്പോഴത്തെയും പോലെ തന്നെ, ആഗോളതലത്തില്‍ നിലനില്‍ക്കുന്ന നിരവധി ഘടകങ്ങളാണ് സ്വര്‍ണവിലയ്ക്ക് കുതിപ്പ് പകരുന്ന പ്രതിഭാസത്തിന് കാരണം.

Also Read: Platinum: വാങ്ങാൻ നിൽക്കണ്ട, സ്വർണത്തെ സൈഡാക്കി പ്ലാറ്റിനവും ചെമ്പും; വില കുതിപ്പിന് കാരണമിത്

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകള്‍ തിരിച്ചടിയാണ്. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് മറ്റൊരു പ്രശ്‌നം. യുക്രൈന്‍-റഷ്യ സംഘര്‍ഷവും, യുഎസ്-വെനസ്വേല ഭിന്നതയും ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനൊപ്പം, ചൈന-ജപ്പാന്‍ ഭിന്നതയും, കംബോഡിയ-തായ്‌ലന്‍ഡ് സംഘര്‍ഷവും ചൂടുപിടിക്കുകയാണ്.

യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ദുര്‍ബലമായതും തിരിച്ചടിയായി. ലാഭമെടുപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ നിരക്ക് കുറഞ്ഞപ്പോള്‍ പോലും അത് കേരളത്തില്‍ പ്രതിഫലിച്ചില്ല. വില കുതിച്ചുയരുമ്പോഴും സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ന്ന നിലയിലാണ്. പ്രാദേശിക വിപണിയില്‍ വില വര്‍ധിക്കുന്നതില്‍ ഇതും ഒരു ഘടകമാണ്.

ഇന്നത്തെ വെള്ളിവില

  • കിലോഗ്രാമിന്: ₹2,74,000
  • ഗ്രാമിന്: ₹274