Kerala Gold Rate: ചരിത്രം സൃഷ്ടിച്ച് സ്വർണ്ണനിരക്ക്! ഇനി ഒരു തിരിച്ചുപോക്കില്ലേ?
Kerala Gold Rate: ആഭരണ പ്രേമികളെ ഭീതിയിലാഴ്ത്തി സ്വർണ്ണത്തിന്റെ നിരക്ക് വർദ്ധിച്ചു
ആഭരണ പ്രേമികളെ ഭീതിയിലാഴ്ത്തി സ്വർണ്ണത്തിന്റെ നിരക്ക് വർദ്ധിച്ചു.മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം. കഴിഞ്ഞ ദിവസത്തേക്കാൾ 560 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 102120 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 102680 രൂപയാണ്.
ഡിസംബർ മാസത്തിൽ സ്വർണ്ണത്തിന്റെ നിരക്ക് പിടി തരാത്ത വിധത്തിലാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണം വാങ്ങുന്ന ആളുകളെ ആശങ്കപ്പെടുത്തിക്കൊണ്ട് ആദ്യമായി ഒരു ലക്ഷം എന്ന നിരക്കിലും സ്വർണ്ണം എത്തി. ഒരു ലക്ഷത്തിലോട്ട് ഇനിയെന്ന് എന്ന ചോദ്യത്തിൽ നിൽക്കുമ്പോഴാണ് ഡിസംബർ 23ന് സ്വർണ്ണം ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷത്തിൽ എത്തിയത്.
ഡിസംബർ 23 സ്വർണത്തിന്റെ നിരക്ക്. 101600 രൂപയായിരുന്നു. ഡിസംബർ 22ലെ 99840 രൂപ എന്ന തിരക്കാണ് വർദ്ധിച്ച് 101600ൽ എത്തിയത്. പിന്നീട് അങ്ങോട്ട് സ്വർണത്തിന്റെ നിരക്ക് ഒരു ലക്ഷത്തിൽ തന്നെയാണ് തുടർന്നത്. ഇന്നിപ്പോൾ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന് നിരക്കിലാണ് സ്വർണ്ണത്തിന്റെ നിൽപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 12835 രൂപയാണ്.
യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് നിലവിൽ സ്വർണവില കൂടാൻ കാരണമായത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും, റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുന്നതിന് കാരണമായി. വിലയിൽ ഇനി വൻ ഇടിവ് സംഭവിക്കുമോ, അതോ രണ്ട് ലക്ഷത്തിലേക്കാണോ യാത്ര എന്നാണ് ആഭരണം വാങ്ങിക്കാൻ കാത്തിരിക്കുന്നവർ നോക്കുന്നത്.
ഡിസംബർ മാസത്തിലെ സ്വർണവില
ഡിസംബർ 1: 95680
ഡിസംബർ 2: 95480 (രാവിലെ)
ഡിസംബർ 2: 95240 (വൈകിട്ട്)
ഡിസംബർ 3: 95760
ഡിസംബർ 4: 95600 (രാവിലെ)
ഡിസംബർ 4: 95080 (വൈകിട്ട്)
ഡിസംബർ 5: 95280 (രാവിലെ)
ഡിസംബർ 5: 95840 (വൈകിട്ട്)
ഡിസംബർ 6: 95440
ഡിസംബർ 7: 95440
ഡിസംബർ 8: 95640
ഡിസംബർ 9: 95400 (രാവിലെ)
ഡിസംബർ 9: 94,920 (വൈകിട്ട്)
ഡിസംബർ 10: 95560
ഡിസംബർ 11: 95480 (രാവിലെ)
ഡിസംബർ 11: 95880 (വൈകിട്ട്)
ഡിസംബർ 12: 97280 (രാവിലെ)
ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)
ഡിസംബർ 12: 98400 (വൈകിട്ട്)
ഡിസംബർ 13: 98200
ഡിസംബർ 14: 98200
ഡിസംബർ 15: 98800 (രാവിലെ)
ഡിസംബർ 15: 99280 (വൈകിട്ട്)
ഡിസംബർ 16: 98160
ഡിസംബർ 17: 98640
ഡിസംബർ 18: 98880
ഡിസംബർ 19: 98400
ഡിസംബർ 20: 98400
ഡിസംബർ 21: 98400
ഡിസംബർ 22: 99200 (രാവിലെ)
ഡിസംബർ 22: 99840 (വൈകിട്ട്)
ഡിസംബർ 23: 101600
ഡിസംബർ 24: 1,01,880
ഡിസംബർ 25: 1,02,120
ഡിസംബർ 26: 1,02,680