Gold: ദേ പോയി…..റെക്കോർഡുകൾ തിരുത്തി സ്വർണം, വിലയിൽ വീണ്ടും വർദ്ധനവ്
Kerala Gold Price: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. ഇറാനിലെ സംഘർഷം നിലവിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
സ്വന്തം റെക്കോർഡുകൾ തിരുത്തികുറിച്ച് സംസ്ഥാനത്തെ സ്വർണവില. സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സ്വർണവില ഉയരുകയാണ്. വരുംദിവസങ്ങളിലും ഈ കുതിപ്പെത്തിയാൽ ഒരു പവന് ഒന്നരലക്ഷം വൈകാതെ കടക്കുമെന്നാണ് സൂചനകൾ. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും.
ഇറാനിലെ സംഘർഷം നിലവിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും തിരിച്ചടിയാകും. താരിഫ് യുദ്ധം സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
വെനസ്വേല, ഇറാൻ, ഗ്രീൻലൻഡ് വിഷയത്തിലെ യുഎസ് നിലപാടും റഷ്യ–യുക്രെയ്ൻ യുദ്ധവും സ്വർണ വിലയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന യുഎസ് പണപ്പെരുപ്പ് കണക്കുകൾ ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് കാരണമായി. പലിശനിരക്ക് കുറച്ചാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും ഉയരുകയും വില വർദ്ധിക്കുകയും ചെയ്യും.
ALSO READ: സ്വർണവില കുറയുന്ന ലക്ഷണമുണ്ടോ ? അറിയാം ഇന്നത്തെ നിരക്ക്
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ പവന് 105320 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ട് 280 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,600 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 13,200 രൂപയാണ് നൽകേണ്ടത്.
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)
ജനുവരി 6: 101800
ജനുവരി 7: 1,02,280 (രാവിലെ)
ജനുവരി 7: 101400 (വൈകിട്ട്)
ജനുവരി 8: 1,01,200
ജനുവരി 9: 1,01,720 (രാവിലെ)
ജനുവരി 9: 1,02,160 (വൈകിട്ട്)
ജനുവരി 10: 1,03,000
ജനുവരി 11: 103000
ജനുവരി 12: 104240
ജനുവരി 13: 104520
ജനുവരി 14: 105320 (രാവിലെ)
ജനുവരി 15: 1,05,600 (വൈകിട്ട്)