AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: സ്വർണവില കുറയുന്ന ലക്ഷണമുണ്ടോ ? അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Price Today: ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് 1,04,520 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 13,065 രൂപയായി.

Gold Rate Today: സ്വർണവില കുറയുന്ന ലക്ഷണമുണ്ടോ ? അറിയാം ഇന്നത്തെ നിരക്ക്
Gold Image Credit source: PTI
Sarika KP
Sarika KP | Updated On: 14 Jan 2026 | 09:34 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻവർദ്ധനവ്. ഇന്ന് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 105320 ആണ്. ​ഗ്രാമിന് 100 രൂപ കൂടി 13165 രൂപയായി. ഇതോടെ ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് 1,04,520 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 13,065 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ കാണുന്ന ട്രെൻഡ് ഇന്നും തുടരാനാണ് സാധ്യത. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

Also Read:പെൻഷൻ മുടങ്ങില്ല, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടിയിട്ടുണ്ടേ, എന്നുവരെ?

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും മാറ്റമുണ്ട് . ഗ്രാമിന് 292.10 രൂപയും കിലോഗ്രാമിന് 2,​92,​1000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.