Gold Rate Today: സ്വര്‍ണം മുകളിലേക്ക് തന്നെ; ഒറ്റയടിക്ക് കൂടിയത് 640 രൂപ; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Price Today September 6 2025: സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ 77,640 രൂപയായിരുന്നു ഒരു ഒരു പവൻ സ്വർണത്തിന്റെ വില. ആറ് ദിവസം പിന്നിടുമ്പോൾ ഇത് 79,560 രൂപയിൽ എത്തി നിൽക്കുകയാണ്.

സ്വര്‍ണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (സെപ്റ്റംബർ 6) വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 78,920 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില 79,560 രൂപയായി.
ഒരു ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് 9,945 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സർവ്വകാല റെക്കോർഡിൽ തന്നെ തുടരുകയാണ് സ്വർണവില. സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ 77,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ആറ് ദിവസം പിന്നിടുമ്പോൾ ഇത് 79,560 രൂപയിൽ എത്തി നിൽക്കുകയാണ്. ഇതുവരെ 1,920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം കുറഞ്ഞത് ഒരു പവൻ വാങ്ങാൻ 86,000 രൂപയെങ്കിലും നൽകണം. ഗ്രാമിന് 10800 രൂപയെങ്കിലും നൽകേണ്ടി വരും.
വിവാഹ വിപണി സജീവമായിരിക്കുന്ന ഈ സമയത്ത് തന്നെ സ്വർണവില കൂടിയത് തിരിച്ചടിയാണ്. ഓണകാലത്തുള്ള ചെറിയ പർച്ചേസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, താരിഫ് നിരക്ക് വർദ്ധനവ്, ലോക ക്രമത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും സ്വർണ വിലയെ സ്വാധീനിക്കുന്നത്. സെൻട്രൽ ബാങ്കുകൾ യുഎസ് ട്രഷറി ബോണ്ടുകൾ വാങ്ങാതെ സ്വർണ്ണം വാങ്ങുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്.
ALSO READ: പാരമ്പര്യ സ്വർണം വിൽക്കുന്നുണ്ടോ? ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം
സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു സ്വർണവില. രണ്ടാം ദിവസം 160 രൂപ ഉയർന്ന് 77,800 രൂപയിൽ എത്തി. മൂന്നിന് 640 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. തുടർന്ന് നാലാം തീയതി സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ഇന്നലെ പവന് 560 രൂപ വർധിച്ച് 78,920 രൂപയിൽ എത്തി. ഇതാണ് വീണ്ടും വർധിച്ച് 79,560 രൂപയായത്.