Kerala Gold Rate: സ്വര്‍ണത്തിന് വില കുറഞ്ഞു; ഈ സന്തോഷം അധിക നാള്‍ ഉണ്ടാകുമോ?
June 28 Gold Rate in Kerala: നിലവില്‍ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസം 71,880 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. സ്വര്‍ണവില കുറയുന്നത് എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയാണ്. വലിയ വില വര്‍ധനവ് സംഭവിക്കുന്നത് മൂലം കഴിഞ്ഞ കുറേ നാളുകളായി ആളുകള്‍ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സാധിച്ചിരുന്നില്ല.
നിലവില്‍ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസം 71,880 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. അന്നേ ദിവസം 8985 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണം വിറ്റഴിഞ്ഞത്.
Also Read: Kerala Gold Rate: സന്തോഷിക്കാൻ വകയുണ്ട്; സ്വർണവില വീണ്ടും താഴേക്ക്, 680 രൂപ കുറഞ്ഞു
ജൂണ്‍ 28 ശനിയാഴ്ച, ഇന്ന് സ്വര്‍ണത്തിന് 71,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണം ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഇതല്‍പം ആശ്വാസം നല്‍കുന്നു. മധ്യേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ തന്നെയാണ് സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ കുതിപ്പ് സംഭവിക്കാന്‍ കാരണമായത്.