Kerala Gold Rate: ചിങ്ങത്തിൽ സ്വർണവില കുറയുമോ?
Kerala Gold Rate Forecast: ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് എട്ടാം തീയതി വരെ വർധിച്ച വില തുടർച്ചയായി ഒരാഴ്ച്ചയോളം കുറയുകയായിരുന്നു. തുടർച്ചയായ വിലയിടവ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Gold Rate
സംസ്ഥാനത്ത് പൊന്നുംവിലയിൽ അനക്കിമില്ലാതെ തുടരുന്നു. ചിങ്ങമാസം തുടങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആഭരണപ്രിയരും കല്ല്യാണ ആവശ്യക്കാരും സ്വർണവിലയെ നോക്കികാണുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 40 രൂപ കുറഞ്ഞ് 74200 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 9275 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണവിലയിൽ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ വിലയിടവ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസം സ്വർണവിലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീട് ഒൻപതാം തീയതി മുതൽ പൊന്നിൻ്റെ വില കുറയുന്ന പ്രവണതയാണ് കാണാൻ സാധിച്ചത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് എട്ടാം തീയതി വരെ വർധിച്ച വില തുടർച്ചയായി ഒരാഴ്ച്ചയോളം കുറയുകയായിരുന്നു.
വിവാഹ സീസൺ വന്നെത്തിയതിനാൽ, കേരളത്തിലെ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വില കുറഞ്ഞ് നിൽക്കുന്ന സമയത്ത് ബുക്ക് ചെയ്യാൻ എത്തുന്നവരാണ് അധികവും. പിന്നീട് വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വർണം വാങ്ങാമെന്നതാണ് മുൻകൂർ ബുക്കിങ്ങിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി ബുക്ക് ചെയ്ത ദിവസത്തേക്കാൾ വാങ്ങാൻ എത്തുന്ന ദിവസം വിലക്കുറവാണെങ്കിൽ ആ തുകയ്ക്ക് സ്വർണമെടുക്കാം.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സംസ്ഥാനത്ത് സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ. റഷ്യ-യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് അലാസ്‌കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയും വരും ദിവസങ്ങളിൽ സ്വർണവിലയെ ബാധിച്ചേക്കാം.