AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco: 50 ശതമാനംവരെ വിലക്കുറവ്, സാൻ്റ ഓഫർ കിറ്റ്; സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ചന്ത നാളെ മുതൽ

Supplyco Christmas New Year Market: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വിൽപ്പനശാലയിൽ ചന്തയുണ്ടാകും. ഡിസംബർ 31വരെയാണ് ചന്തകള്‍ പ്രവർത്തിക്കുന്നത്.

Supplyco: 50 ശതമാനംവരെ വിലക്കുറവ്, സാൻ്റ ഓഫർ കിറ്റ്; സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ചന്ത നാളെ മുതൽ
Supplyco Image Credit source: social media
nithya
Nithya Vinu | Updated On: 21 Dec 2025 07:46 AM

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ നാളെ (ഡിസംബർ 22) മുതല്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ പുത്തരിക്കണ്ടം നായനാർ പാർക്കിൽ രാവിലെ പത്ത് മണിക്ക് ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. ഡിസംബർ 31വരെയാണ് ചന്തകള്‍ പ്രവർത്തിക്കുന്നത്. സാധാനങ്ങൾക്ക് അമ്പത് ശതമാനം വിലക്കുറവും സാന്റ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

280-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് 20 കിലോഗ്രാം അരി ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും.

കൂടാതെ, ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കുന്നതാണ്. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് 500 രൂപയ്ക്ക് നല്‍കും.

ALSO READ: വെളിച്ചെണ്ണ വില 200 രൂപയിലേക്ക്, ആശ്വസിക്കാൻ കാരണങ്ങളേറെ…

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വിൽപ്പനശാലയിൽ ചന്തയുണ്ടാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലും പ്രത്യേക ചന്തകള്‍ സംഘടിപ്പിക്കുന്നതാണ്.

കൂടാതെ, സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ ലഭിക്കുന്നതാണ്. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ് ലഭിക്കും.