Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വില കുറഞ്ഞിട്ടുണ്ട്; ഇന്നത്തെ നിരക്ക്
Kerala Gold Rate Gold Today: രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില ഉയരുന്നത്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണവിലയിൽ നിർണായകമാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കും.
സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 1,13,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,155 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞു. 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,000 രൂപയായി. ഗ്രാമിന് 14,125 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ വ്യത്യാസം വരും.
രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില ഉയരുന്നത്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണവിലയിൽ നിർണായകമാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കും.
വില ഇനിയും കുറയുമോ?
യുഎസിന്റെ പണപ്പെരുപ്പ കണക്ക് ഉടൻ പുറത്ത് വരാനിരിക്കെ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് നീരീക്ഷകരുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പും സ്വർണവിലയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് 4 മാസത്തെ ഉയരമായ 108.77 ഡോളറുകളിലേക്ക് കുതിച്ചിരുന്നു.
ALSO READ: EPFO പെൻഷൻ ലഭിക്കാൻ എത്ര വർഷം ജോലി ചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. കൂടാതെ, വിവാഹ സീസണും വിനായക ചതുർത്ഥി പോലുള്ള ആഘോഷങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ 50 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്വർണവില ഇതുവരെ
ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.
ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പും കിതപ്പും ഒരുപോലെ രേഖപ്പെടുത്തി. ഓഗസ്റ്റ് 4ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ചെറിയ നിരക്ക്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊന്ന് കുതിച്ചു. ഓഗസ്റ്റ് 24ന് 1,20,240 എന്ന റെക്കോർഡ് വിലയിട്ടു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 120080, 120080, 119520, 117800, 117200, 118160, 116040, 1,14,960 രൂപ എന്നിങ്ങനെ വില താഴ്ന്നു. സെപ്റ്റംബറിലും സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ്.