AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIF vs SIP: എസ്‌ഐഎഫിനെ കുറിച്ചറിഞ്ഞോ? എസ്‌ഐപിയില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു?

Specialized Investment Fund: മ്യൂച്വല്‍ ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐഎഫ് കൊണ്ടുവന്നിരിക്കുന്നത്. എങ്ങനെ എസ്‌ഐപിയും എസ്‌ഐഎഫും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.

SIF vs SIP: എസ്‌ഐഎഫിനെ കുറിച്ചറിഞ്ഞോ? എസ്‌ഐപിയില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു?
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Updated On: 05 Aug 2025 11:40 AM

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വലിയ രീതിയില്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പണം നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. അതിനിടയില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഈയടുത്ത് അവതരിപ്പിച്ച പദ്ധതിയാണ് സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എസ്‌ഐഫ്). അത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

മ്യൂച്വല്‍ ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐഎഫ് കൊണ്ടുവന്നിരിക്കുന്നത്. എങ്ങനെ എസ്‌ഐപിയും എസ്‌ഐഎഫും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.

എസ്‌ഐപി- എസ്‌ഐഎഫ്

സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അഥവ എസ്‌ഐഫ് ഉയര്‍ന്ന നിക്ഷേപ പരിധിയുള്ള ഒരു മാര്‍ഗമാണ്. വിശാലമായ നിക്ഷേപ തന്ത്രങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ എസ്‌ഐപി മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ നിക്ഷേപത്തിലൂടെയും നിങ്ങള്‍ക്ക് ലക്ഷ്യങ്ങളിലെത്തിച്ചേരാനാകും.

എസ്‌ഐഎഫ്

  • കുറഞ്ഞ നിക്ഷേപം 10 ലക്ഷം രൂപ
  • ലോങ്-ഷോര്‍ട്ട് പൊസിഷനുകള്‍, സെക്ടര്‍ റൊട്ടേഷന്‍, ഡെറിവേറ്റീവുകളിലേക്കുള്ള
  • എക്‌സ്‌പോഷര്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ ലഭിക്കുന്നു.
  • ഉയര്‍ന്ന വരുമാനവും റിസ്‌ക്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും അനുയോജ്യം.
  • പണം പിന്‍വലിക്കുന്നതിന് ചിലപ്പോള്‍ നോട്ടീസ് പിരീഡ് ആവശ്യമായി വന്നേക്കാം.

Also Read: SIP vs PPF: 1,000 രൂപയുടെ എസ്‌ഐപിയോ പിപിഎഫോ? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഏതാണ് ബെസ്റ്റ്

എസ്‌ഐപി

  • 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം.
  • വിവിധ മൂലധന കമ്പനികളില്‍ നിക്ഷേപം സാധ്യം.
  • എല്ലാത്തരത്തിലുള്ള നിക്ഷേകര്‍ക്കും അനുയോജ്യമാണ്.
  • വിപണിക്ക് അനുസരിച്ച് ലാഭ-നഷ്ടങ്ങള്‍
  • എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം.

എസ്‌ഐപിയെ അപേക്ഷിച്ച് എസ്‌ഐഎഫ് ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപകര്‍ക്കാണ് കൂടുതല്‍ അനുയോജ്യമാകുന്നത്. ഇവര്‍ക്ക് വിപണിയെ കുറിച്ചുള്ള വിശദമായ ധാരണയുണ്ടായിരിക്കണം. മികച്ച പോര്‍ട്ട്‌ഫോളിയെ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. എന്നാല്‍ 10 ലക്ഷം രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.