AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: അമ്പട കേമാ പൊന്നിന്‍ കുട്ടാ…ഇന്നത്തെ സ്വര്‍ണവില കേട്ടോ നിങ്ങള്‍?

One Pavan Gold Rate September 15 Tuesday: 2025 ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് മുകളിലേക്ക് കടന്നത്. ഇതിന് പിന്നാലെ ജനുവരി 29ന് 1,31,160 രൂപയിലും വില തൊട്ടു. ഇവിടെ നിന്ന് നിരക്ക് ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും കാര്യമായ ഇടിവ് പിന്നീട് സംഭവിച്ചിട്ടില്ല. നിരക്കില്‍ വൈകാതെ കുറവ് വന്നേക്കാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Kerala Gold Rate: അമ്പട കേമാ പൊന്നിന്‍ കുട്ടാ…ഇന്നത്തെ സ്വര്‍ണവില കേട്ടോ നിങ്ങള്‍?
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 15 Sep 2026 | 07:10 AM

ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ നിങ്ങള്‍? പൊന്നിന്‍ വില ഓരോ ദിവസവും മാറുകയാണ്. ഇത് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവരെ സമ്മര്‍ദത്തിലാക്കുന്നു. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് കേരളത്തില്‍ നല്‍കേണ്ടത്. ഇത്രയേറെ തുക നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് ഒട്ടുമിക്കയാളുകളും. എന്നാല്‍ വിവാഹം, വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ള സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കാതിരിക്കുന്നത് എങ്ങനെയാണല്ലേ?

2025 ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് മുകളിലേക്ക് കടന്നത്. ഇതിന് പിന്നാലെ ജനുവരി 29ന് 1,31,160 രൂപയിലും വില തൊട്ടു. ഇവിടെ നിന്ന് നിരക്ക് ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും കാര്യമായ ഇടിവ് പിന്നീട് സംഭവിച്ചിട്ടില്ല. നിരക്കില്‍ വൈകാതെ കുറവ് വന്നേക്കാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വില കുറയുമെന്ന ഘട്ടം വന്നിരുന്നുവെങ്കിലും, രാജ്യാന്തര വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ കാരണം വില വീണ്ടുമുയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,300 ഡോളറിന് മുകളിലാണ് നിരക്ക്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാന കാരണമാകുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കാതെ തുടരുന്നത് സ്വര്‍ണവിലയെ വീണ്ടും മുകളിലേക്ക് ഉയര്‍ത്തുന്നു. ശക്തമായ ആക്രമണം അമേരിക്കയും ഇറാനും തമ്മില്‍ അവസാനിപ്പിച്ചെങ്കിലും മേഖല ഇപ്പോഴും അശാന്തമാണ്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ത്തുന്നു.

Also Read: Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വില കുറഞ്ഞിട്ടുണ്ട്; ഇന്നത്തെ നിരക്ക്

ഇതിന് പുറമെ യുഎസിലെ പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യാന്തര സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം, ലോക നേതാക്കള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്നതാണ്.

English Summary

Kerala gold prices on September 15 are important for customers planning to buy jewellery today. Check the latest 22-carat gold rate and the price of one sovereign before making a purchase. The day’s price movement can help buyers decide whether it is a good time to buy gold.

Follow Us